ഓഫായ പീപ്പിളിന് മറുപടി രൗദ്രം
കോട്ടയം: സിപിഎം ഗ്രൂപ്പു പോര് പത്രവും ടിവി ചാനലുകളും കടന്ന് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു.
ജനങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന സിനിമയെന്ന മാധ്യമമാണ് ഇപ്പോള്‍ സിപിഎം ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ വേദിയായി തീര്‍ന്നിട്ടുള്ളത്. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ രണ്ടു ചിത്രങ്ങള്‍ സിപിഎമ്മിലെ ഗ്രൂപ്പിസമായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.
ഈ വര്‍ഷത്തെ ആദ്യ ചിത്രമായി തിയറ്ററുകളിലെത്തിയ ജയരാജിന്റെ ഓഫ് ദ പീപ്പിള്‍ സിപിഎമ്മിലെ വി.എസ് പക്ഷാനുകൂല കഥയായിരുന്നുവെന്ന് ചിത്രം കാണുന്ന ആര്‍ക്കും ബോധ്യമാകും.
വി.എസിന്റെ മൂന്നാര്‍ നടപടികളും അതിനെതിരെ സിപിഎമ്മിലെ മറുപക്ഷം രംഗത്തെത്തിയതുമായിരുന്നു ചിത്രത്തിലെ കാതല്‍. 
അവസാനം ഓഫ് ദ പീപ്പിള്‍ നായകന്‍മാര്‍ മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കത്തെ പ്രതിരോധിക്കുന്നതായിരുന്നു ചിത്രത്തിലെ കഥ.
മുഖ്യമന്ത്രിയെ വിശുദ്ധനായി പ്രഖ്യാപിയ്ക്കുകയും മറുപക്ഷത്തെ അഴിമതിയുടെ കൂത്തരങ്ങാണെന്നും പ്രഖ്യാപിയ്ക്കുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം പക്ഷെ അറം പറ്റിയ പോലെയായി.
സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളില്‍ നിലം തൊടാതെ പറന്ന വിഎസ് പക്ഷത്തിന്റെ ഗതി തന്നെയായിരുന്നു ചിത്രത്തിനും. പുറത്തിറങ്ങിയ തിയറ്ററുകളിലൊന്നും ചിത്രം മുന്നാഴ്ച തികച്ചില്ല.
അടുത്ത പേജില്‍












Click it and Unblock the Notifications