ഐസ്ക്രീം കേസ്: സര്‍ക്കാര്‍ ഹര്‍ജി നല്‍കി

Subscribe to Oneindia Malayalam

ദില്ലി: ഐസ്ക്രീം പാര്‍ലര്‍ സ്ത്രീപീഡന കേസിലെ ഹൈക്കോടതി നടപടിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

കേസില്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ അന്വേഷി പ്രസിഡന്റ് കെ. അജിത സുപ്രീംകോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഇത്‌ പരിഗണിക്കുന്നത്‌ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കിട്ടിയശേഷമാകാമെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

കേസിലെ പ്രതികളെ വെറുതെ വിട്ട കീഴ് കോടതി നടപടിക്കെതിരെ അജിത ഹൈക്കോടതിയില്‍ നല്‍കിയ അജിത ഹര്‍ജി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ്‌ അജിത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.


Please Wait while comments are loading...