Get Updates
Get notified of breaking news, exclusive insights, and must-see stories!

പിബിയോട് കേരളം ചോദിക്കുന്നത്

കോട്ടയം : സിപിഎമ്മിലെ അഭിപ്രായവ്യത്യാസം എത്ര ആഴത്തിലും മൂര്‍ദ്ധന്യത്തിലുമാണെന്ന് തിരിച്ചറിഞ്ഞ് തരിച്ചിരിക്കുകയാണ് പൊളിറ്റ് ബ്യൂറോ.

ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ പ്രവഹിച്ച പരാതിക്കത്തുകളും പരിദേവനങ്ങളും യാഥാര്‍ത്ഥ്യത്തിന്റെ ഒരു ശതമാനം പോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ഇപ്പോള്‍ തിരിച്ചറിയുന്നു.

നേതൃത്വത്തിനു നേരെ ഉയരുന്ന കടുത്ത വിമര്‍ശനങ്ങള്‍ ഒരു പാര്‍ട്ടിയുടെ ജനാധിപത്യക്കരുത്തിനെയാണ് യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത്. നേതൃത്വത്തിനു മുന്നില്‍ പഞ്ചപുച്ഛമടക്കിയും നേതാക്കള്‍ക്ക് സ്തുതിഗീതങ്ങള്‍ ആലപിച്ചും സമ്മേളനം നടത്തുന്ന പതിവ് കമ്മ്യൂണിസ്റ്റ് സംഘടനാ തത്ത്വങ്ങള്‍ക്ക് നിരക്കുന്നതുമല്ല.

അതുകൊണ്ടു തന്നെ, പിബിയെ വിമര്‍ശിക്കാന്‍ ആരും വളര്‍ന്നിട്ടില്ല തുടങ്ങിയ ചപ്പടാച്ചി ആക്രോശങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ വിലയറിയുന്നവര്‍ ഒരുവിലയും കല്‍പ്പിക്കില്ലെന്നര്‍ത്ഥം.

നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്ന അണികള്‍ ഉണ്ട് എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മറ്റുളളവയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം. കേന്ദ്രീകൃതമായ സംഘടനാ ശൈലി പിന്തുടരുമ്പോഴും നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കാനുളള എല്ലുറപ്പും ആര്‍ജവവുമുളള അണികള്‍ ഉളളത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്.

വി എസ് അച്യുതാനന്ദന്‍ എന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗത്തിനു നേരെ ഇത്രയും രൂക്ഷവും സംഘടിതവുമായ വിമര്‍ശനം ഉയരാന്‍ എന്താണ് കാരണം എന്ന് ഉന്നത നേതാക്കള്‍ മാര്‍ക്സിസ്റ്റ് വിശകലന രീതിവെച്ച് സൂക്ഷ്മമായി വിലയിരുത്തുമോ എന്നതാണ് കോട്ടയം സമ്മേളനം ഉറ്റു നോക്കുന്ന ചോദ്യം.

വ്യക്തി സംഘടനയ്ക്ക് കീഴ്‍പെടണമെന്ന അടിസ്ഥാന കമ്മ്യൂണിസ്റ്റ് സംഘടനാതത്ത്വത്തിന് ഏറ്റവും മുതിര്‍ന്ന സിപിഎം നേതാവായ വി എസ് അച്യുതാനന്ദന്‍ എന്തു വിലയാണ് കല്‍പിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ സമ്മേളനം കണ്ടെത്തേണ്ടതുണ്ട്.

സോഷ്യലിസം എന്നത് വിദൂരമായ സ്വപ്നമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് മുതലാളിത്ത ശക്തികളെയും ആശ്രയിക്കേണ്ടി വരുമെന്നുമുളള സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ജ്യോതിബാസുവിന്റെ പ്രസ്താവനയോട് വിഎസിന്റെ പ്രതികരണം ഓര്‍ക്കുക. സോഷ്യലിസത്തെ ബസു തളളിക്കളഞ്ഞുവെന്ന മട്ടില്‍ വാര്‍ത്ത ആഘോഷിച്ച പത്രങ്ങളെ വിശ്വസിച്ച്, ജ്യോതിബാസുവിന് കുറ്റിയും പറിച്ചോടേണ്ടി വരുമെന്നാണ് വിഎസ് എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രതികരിച്ചത്.

യഥാര്‍ത്ഥത്തില്‍ ബസു പറഞ്ഞതെന്ത് എന്നുപോലും അന്വേഷിക്കാതെ ചാടിക്കയറിയുളള ഇത്തരം പ്രസ്താവനകള്‍ കൊണ്ട് ഒന്നുമാത്രമേ വിഎസ് ആഗ്രഹിക്കുന്നുളളൂ. ഈ പാര്‍ട്ടിയില്‍ താനും തന്നെ പിന്തുണയ്ക്കുന്നവരുമാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍. മറ്റുളളവരെല്ലാം മുതലാളിത്തപാതയ്ക്കു വേണ്ടി വാദിക്കുന്നവരാണ്.

ഈ ഉദാഹരണം യഥാര്‍ത്ഥത്തില്‍ മലയുടെ മുകളറ്റം മാത്രമാണ്. കേരളത്തില്‍ വ്യത്യസ്തമായ ഒരു ഭരണ സംവിധാനം രൂപപ്പെടുത്തുന്നതിനോ കൂട്ടുത്തരവാദിത്വമുളള മന്ത്രിസഭയ്ക്കോ നേതൃത്വം നല്‍കാനോ ചാലകശക്തിയാവാനോ വിഎസിന് കഴിയുന്നില്ല. ഭരണ പരിചയത്തിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വലിയ പരാജയത്തിലേയ്ക്കാണ് അദ്ദേഹത്തെ നയിക്കുന്നത്.

തന്റെ ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ സഹമന്ത്രിമാരെ മോശക്കാരാക്കി ചിത്രീകരിക്കുക എന്ന, ലോകത്ത് ഒരു ഭരണാധികാരിയും ഇന്നുവരെ പ്രയോഗിച്ചിട്ടില്ലാത്ത, തരംതാണ വിദ്യയുടെ ബലത്തിലാണ് ഇന്ന് കേരള രാഷ്ട്രീയത്തില്‍ വിഎസ് പിടിച്ചു നില്‍ക്കുന്നത്

ചുറ്റും നില്‍ക്കുന്ന ഉപദേശ വൃന്ദമാകട്ടെ, വയോവൃദ്ധനായ ഈ സഖാവിന് ഉപദേശിച്ചു കൊടുക്കുന്നതൊക്കെയും പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ ആവുന്നത്ര മൂര്‍ച്ഛിപ്പിക്കാനുളള കുതന്ത്രങ്ങളും തരികിടകളും.

അടുത്ത പേജില്‍



സിപിഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+