ഡിവിഡി യുദ്ധത്തില്‍ തോഷിബയ്ക്ക് തോല്‍വി
ടോക്കിയോ: രണ്ടു വര്‍ഷം നീണ്ടു നിന്ന ഡിവിഡി ഫോര്‍മാറ്റ് രംഗത്തെ യുദ്ധത്തിന് വിരാമമായി. തോഷിബ തങ്ങളുടെ സാങ്കേതിക വിദ്യയായ എച്ച് ഡിവിഡിയ്ക്കു മുകളില്‍ വെള്ളത്തുണി വിരിച്ചതോടെയാണ് ഇലക്ട്രോണിക്സ് രംഗത്തെ ഭീമന്മാര് തമ്മിലുള്ള മത്സരത്തിന് അന്ത്യമാകുന്നത്.
തോഷിബയുടെ പിന്മാറ്റത്തോടെ ബ്ലൂ റേ ഫോര്‍മാറ്റുമായി ഒപ്റ്റിക്കല്‍ ഡിസ്ക്ക് രംഗത്തെ അനിഷേധ്യ ശക്തിയായി സോണി കോര്പ്പറേഷന് മാറി.
എച്ച് ഡിവിഡി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഒപ്റ്റിക്കല്‍ ഡിസ്ക്കുകളുടെയും പ്ലെയറുകളുടെയും ഉത്പാദനവും വിപണനവും തുടരില്ലെന്ന് ചൊവ്വാഴ്ച തോഷിബ പ്രഖ്യാപിച്ചതോടയൊണ് ഏറെ നാള് നീണ്ടു നിന്ന മത്സരത്തിന് അവസാനമാകുന്നത്. സോണിയുടെ ബ്ലൂ റേ ഫോര്‍മാറ്റ് ഇതിനോടകം തന്നെ ആഗോള അംഗീകാരം നേടിയാതാണ് തോഷിബ പിന്മാറ്റത്തിന് കാരണം.
രണ്ടു വര്‍ഷം മുമ്പാണ് സോണി കോര്‍പ്പറേഷനും തോഷിബയും തമ്മില്‍ ഈ രംഗത്തെ മത്സരത്തിന് ആരംഭം കുറിച്ചത്. തോഷിബ പുറത്തിറക്കിയ എച്ച് ഡിവിഡി ഫോര്‍മാറ്റും സോണിയുടെ ബ്ലൂ റേ ഫോര്‍മാറ്റും തമ്മിലായിരുന്നു മത്സരം.
ഒപ്റ്റിക്കല്‍ ഡിസ്ക്കുകളിലെ സംഭരണ ശേഷിയായിരുന്നു ഇരു കൂട്ടരുടെയും പ്രധാന ആയുധങ്ങള്‍. അടുത്തിടെ 50 ജിബി സംഭരണ ശേഷിയുള്ള ഡിസ്ക്കുകള്‍ സോണി പുറത്തിറക്കിയത് മത്സരത്തില്‍ തോഷിബയെ പിന്നിലാക്കിയത്.
ഹോളിവുഡ് സ്റ്റുഡിയോ ടൈം വാര്‍ണര്‍ ബ്ലൂ റേ ഫോര്‍മാറ്റിന് അനുകൂലമായി നീങ്ങിയതും വാള്‍മാര്‍ട്ട് ഷോറുമൂകള്‍ എച്ച് ഡിവിഡി ഒപ്റ്റിക്കല്‍ ഡിസ്ക്കുകള്‍ വില്‍ക്കില്ലെന്നും വ്യക്തമാക്കിയതാണ് തോഷിബയക്ക് പെട്ടെന്നു തന്നെ തിരിച്ചടിയായത്.
എച്ച് ഡിവിഡി ഫോര്‍മാറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തോഷിബയുമായി സംഖ്യമുണ്ടാക്കിയിരുന്ന ഹോളിവുഡ് സ്റ്റുഡിയോകളായ പാരമൗണ്ട്. യൂണിവേഴ്സല്‍ സ്റ്റുഡിയോകളെയും മെക്രോസോഫ്റ്റ് , ഇന്റല്‍ എന്നീ കമ്പനികളെയും തങ്ങളുടെ പുതിയ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് തോഷിബയുടെ സിഇഒ അറ്റ്സൂഷി നിഷിത ടോക്കിയോയില്‍ പറഞ്ഞു.
ഈ മാര്‍ച്ച് മാസത്തോടെ തന്നെ എച്ച് ഡിവിഡിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിയ്ക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications