മുത്തങ്ങ ഇന്നും നീറുന്നു
കല്പറ്റ: 2003 ജനവരിയിലാണ് മുത്തങ്ങയില്‍ രക്തം ചിന്തിയ ആദിവാസി സമരം നടന്നത്. മുത്തങ്ങ സമരം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസികളുടെ ദുരിതം അവസാനിക്കുന്നില്ല.
വയനാട്ടിലെ 25,482 ആദിവാസി കുടുംബങ്ങളില്‍ മിക്കതും ഇപ്പോഴും ഭൂരഹിതരാണ്. 13,000 കുടുംബങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഭൂമിക്കായുള്ള അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ ആറളത്ത് 1717 കുടുംബങ്ങള്‍ക്കും സുന്ദരഗിരിയില്‍ 424 കുടുംബങ്ങള്‍ക്കും മാത്രമാണ് ഇതുവരെയായി ഭൂമി നല്‍കിയിട്ടുള്ളത്.
സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ സമരം നടത്തിയ ആദിവാസി ഗോത്ര മഹാസഭയ്ക്ക് വീണ്ടും പഴയതു പോലെ കരുത്തുറ്റ സമരങ്ങള്‍ നയിക്കാനാവുന്നില്ല. ആന്റണി സര്‍ക്കാരിന്റെ കാലത്ത് തലസ്ഥാന നഗരിയെ കിടുക്കിയ സമരത്തിലൂടെയും മുത്തങ്ങയിലെ ഏറ്റുമുട്ടലില്‍ കലാശിച്ച പ്രക്ഷോഭത്തിലൂടെയും തങ്ങളുടെ സാന്നിധ്യം പൊതുസമൂഹത്തെ ശക്തമായി അറിയിച്ച ആദിവാസികള്‍ക്ക് ഇന്ന് ശക്തമായ ഒരു നേതൃത്വമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സിപിഎമ്മിന്റെ ആദിവാസി ക്ഷേമ സമിതിയുടെ കീഴില്‍ ചില ഭൂമി കയ്യേറലുകള്‍ നടന്നിട്ടുണ്ടെങ്കിലും ഈ സമരങ്ങളെ ഇത് തങ്ങളുടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായുള്ള സിപിഎമ്മിന്റെ ചില നാട്യങ്ങളായേ കാണാനാവൂ. ആദിവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാന‍് ഇപ്പോള്‍ സിപിഎം പ്രത്യേകിച്ചൊരു താത്പര്യവും കാണിക്കുന്നില്ല.












Click it and Unblock the Notifications