Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാര ഉപഗ്രഹം മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ക്കും

The first attempt to destroy the missile could take place on Wednesday night US time വാഷിംഗ്‌ടണ്‍: നിയന്ത്രണം നഷ്ടപ്പെട്ട അമേരിക്കന്‍ ചാര ഉപഗ്രഹം ഭൂമിയില്‍ പതിയ്‌ക്കുന്നതിന്‌ മുമ്പ്‌ മിസൈല്‍ ഉപയോഗിച്ച തകര്‍ക്കാനുള്ള അമേരിക്കന്‍ നീക്കം പുരോഗമിയ്‌ക്കുന്നു.

ഉപഗ്രഹ വേധ മിസൈല്‍ വിക്ഷേപണത്തിനായി ശാന്ത സമുദ്രത്തില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്‌. ബുധനാഴ്‌ച രാത്രിയോടെ ഉപഗ്രഹം തകര്‍ക്കാനാണ്‌ നാസ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്‌.

ഇത്‌ സംബന്ധിച്ച്‌ അമേരിക്ക സംഖ്യ രാഷ്ട്രങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌. കൂടാതെ ശാന്ത സമുദ്രത്തില്‍ കൂടി കടന്നു പോകുന്ന കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്‌.

എന്നാല്‍ ചാര ഉപഗ്രഹത്തിന്റെ പേരില്‍ അമേരിക്ക ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണമാണ്‌ നടത്തുന്നതെന്ന്‌ ചൈന ആരോപിച്ചു.

അമേരിക്കയുടെ നീക്കങ്ങള്‍ സൂക്ഷമമായി നീരിഷിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ മിസൈല്‍ ഉപയോഗിച്ച്‌ ഉപഗ്രഹം തകര്‍ത്ത ചൈനയുടെ നടപടിയെ അമേരിക്ക നിശിതമായി വിമര്‍ശിച്ചിരുന്നു.

മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക്‌ ഭീഷണിയുയര്‍ത്തിയാണ്‌ ചാര ഉപഗ്രഹം ഭൂമിയിലേക്ക്‌ പതിയ്‌ക്കുന്നത്‌.

ഒരു മിനി ബസിന്റെ വലിപ്പമുള്ള ഉപഗ്രഹത്തിലെ ഹൈഡ്രോസിന്‍ എന്ന ഇന്ധനം അതീവ മാരകമായ വിഷ പദാര്‍ഥമാണ്‌. വൈദ്യുതി സംവിധാനങ്ങള്‍ തകരാറിലായതോടെയാണ്‌ നാസ അധികൃതര്‍ക്ക്‌ ഉപഗ്രഹത്തിന്‍ മേലുള്ള നിയന്ത്രണം നഷ്ടമായത്‌.

ബന്ധപ്പെട്ട വാര്ത്തകള്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+