കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപാഠിയെ മാനഭംഗപ്പെടുത്തി; വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിന്‌

  • By Staff
Google Oneindia Malayalam News

Orissa rape case: Students protestസാംബല്‍പൂര്‍(ഒറീസ്സ): കോളെജ്‌ വിദ്യാര്‍ത്ഥിയെ കൂട്ടമാനഭംഗപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ സാംബല്‍ പൂര്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തുന്നു.

സംഭവത്തിലെ കുറ്റവാളികളെ ശിക്ഷിച്ച്‌ ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥിയോട്‌ നീതികാണിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍ ഹൈവേ പ്രതിരോധിയ്‌ക്കുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിയ്‌ക്കുകയും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കെതിരെ അക്രമം നടത്തുകയും ചെയ്‌തിട്ടുണ്ട്‌.

ശനിയാഴ്‌ചയാണ്‌ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്‌ വിഭാഗത്തിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയെ അക്രമികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്‌. പാര്‍ക്കില്‍ സുഹൃത്തിനൊപ്പം നില്‍ക്കുമ്പോഴാണ്‌ വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെ ആക്രമണമുണ്ടായത്‌.

മാനഭംഗപ്പെടുത്തിയതിനൊപ്പം തന്നെ ശരീരത്തില്‍ സിഗരറ്റുകൊണ്ട്‌ പൊള്ളിച്ചതുള്‍പ്പെടെ അക്രമികള്‍ ക്രൂരമായ മര്‍ദ്ദനമുറകളും വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെ പ്രയോഗിച്ചിട്ടുണ്ട്‌. വിദ്യാര്‍ത്ഥിനിയുടെ പരാതിയെത്തുടര്‍ന്ന്‌ കേസെടുത്ത പൊലീസ്‌ നാട്ടുകാരായ നാലുപേരെ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌.

ഇവരെല്ലാം ഇരുപത്തിയൊന്നിനും ഇരുപത്തിയഞ്ചിനുമിടയില്‍ പ്രായമുള്ളവരാണെന്നും ഇവരെ വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും സാംബല്‍പൂര്‍ എംപി സഞ്‌ജയ്‌ സിംഗ്‌ അറിയിച്ചു.

എന്നാല്‍ സംഭവത്തില്‍ നാലില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ്‌ വിദ്യാര്‍ത്ഥികളുടെ ആരോപണം. ഇവരെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം നടത്തുന്നില്ലെന്ന്‌ ഇവര്‍ ആരോപിക്കുന്നു.

യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാനായി ഇരുപത്തിനാല്‌ മണിക്കൂര്‍ സമയമാണ്‌ വിദ്യാര്‍ത്ഥികള്‍ പൊലീസിന്‌ നല്‍കിയിരിക്കുന്നത്‌. അല്ലാത്തപക്ഷം പൊലീസിന്റെ അനീതിയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന്‌ വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ഭരണകക്ഷികളില്‍പ്പെട്ടവരാണ്‌ സംഭവത്തിന്‌ പിന്നിലെന്നും പൊലീസ്‌ ഇവരെ മനപ്പൂര്‍വ്വം ഒഴിവാക്കി നിര്‍ത്തി രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ്‌ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X