കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കകാര്‍ക്ക് രതിയില്‍ താത്പര്യമില്ലാതാവുന്നു!

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അഞ്ചിലൊന്ന് അമേരിക്കക്കാര്‍ക്കും തലവേദന കാരണം ലൈംഗികതയില്‍ താത്പര്യം നശിച്ചതായി ഒരു പഠനത്തില്‍ കണ്ടെത്തി.

ഉറക്കക്കുറവാണ് തലവേദനക്കു കാരണം. ഉറക്കക്കുറവിലേക്ക് നയിക്കുന്നതോ അമിതമായ ജോലിയും. ഉറക്കമിളച്ച് ഓവര്‍ടൈം ജോലി ചെയ്ത് പണം സമ്പാദിക്കുന്നതിനിടയില്‍ പലര്‍ക്കും തലവേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും കൂടി സമ്പാദ്യമായി ലഭിക്കുന്നു. ഫലം ലൈംഗികതയില്‍ താത്പര്യം നശിക്കുന്നു. നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കൂടുതല്‍ ജോലി ദിനങ്ങളും ഇന്റര്‍നെറ്റിലൂടെയും മറ്റ് സാങ്കേതികവിദ്യകളിലൂടെയും ജോലിസ്ഥലവുമായി ബന്ധം സ്ഥാപിക്കാനാവുന്നതും ഉറക്കമില്ലായ്മക്ക് കാരണമാവുന്നു. അഞ്ച് കോടി അമേരിക്കക്കാരും ഉറക്കം സംബന്ധിച്ച പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇത് അവരുടെ വ്യക്തിപരമായ ബന്ധങ്ങളെ ബാധിക്കുന്നു.

റോഡിലൂടെ വാഹനമോടിക്കുന്നതിനിടയില്‍ ഉറക്കം തൂക്കി വീഴുന്നത് അമേരിക്കക്കാര്‍ക്കിടയില്‍ സാധാരണമാണ്. മൂന്നിലൊന്ന് അമേരിക്കക്കാരും വാഹമോടിക്കുന്നതിനിടയില്‍ ഉറക്കം തൂക്കുന്നവരാണ്. മൂന്നില്‍ രണ്ട് അമേരിക്കക്കാര്‍ക്കും ഉറക്കമില്ലായ്മ സംബന്ധിച്ച പ്രശ്നങ്ങളുണ്ട്.

അമേരിക്കക്കാരുടെ ഉറക്കം രാത്രിയില്‍ ശരാശരി ആറ് മണിക്കൂറും 40 മിനുട്ടുമാണ്. ഏഴ് മണിക്കൂര്‍, 18 മിനുട്ട് നേരത്തെ ഉറക്കം യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ആവശ്യ മാണ്. ഉറക്കുക്കുറവ് പകല്‍ നേരങ്ങളിലെ ജോലികള്‍ ശരിയായി ചെയ്യാന്‍ അവര്‍ക്ക് കഴിയാതെ പോവുന്നതിനും കാരണമാവുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X