കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പ്രതിദിനം 1300 പുതിയ വാഹനങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഓരോ ദിനവും 1300 ഓളം വാഹനങ്ങള്‍ പുതുതായി നിരത്തിലിറങ്ങുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌.

ചൊവ്വാഴ്‌ച സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ്‌ ഈ വിവരമുള്ളത്‌. വാഹന സാന്ദ്രത മൂലം വീര്‍പ്പുമുട്ടുന്ന കേരളത്തെ കൂടുതല്‍ അലോസരപ്പെടുത്തുന്നതാണ്‌ റിപ്പോര്‍ട്ടിലെ കണക്കുകള്‍.

ഒരു സ്‌ക്വയര്‍ കിലോമീറ്ററിന്‌ 10,358 അല്ലെങ്കില്‍ ഒരു ലക്ഷം പേര്‍ക്ക്‌‌ 12,641 വാഹനങ്ങള്‍ എന്നതാണ്‌ കേരളത്തിലെ വാഹനനുപാത കണക്ക്‌. ഇത്‌ ഇനിയും മുന്നോട്ട്‌ കുതിയ്‌ക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സുചിപ്പിയ്‌ക്കുന്നത്‌.

പുതിയ വാഹനങ്ങള്‍ പുറത്തിറങ്ങുന്ന കണക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ പല മടങ്ങ്‌ മുന്നിലാണ്‌. അതെ സമയം ഏറ്റവുമധികം നഗരവത്‌കരിക്കപ്പട്ട ഗോവ പോലുള്ള സംസ്ഥാനങ്ങളെയും കേരളം ഇക്കാര്യത്തില്‍ കടത്തിവെട്ടിയിട്ടുണ്ട്‌.

ദിനംപ്രതി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 1267 വാഹനങ്ങളില്‍ 870 ഓളം ഇരുചക്ര വാഹനങ്ങളാണ്. പെരുകുന്ന വാഹനങ്ങള്‍ വന്‍ ഗതാഗതക്കുരുക്കാണ്‌ സംസ്ഥാനത്ത്‌ സൃഷ്ടിക്കുന്നത്‌. അതെ സമയം മോട്ടോര്‍ വാഹന വകുപ്പ്‌ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന സോത്രസ്സുമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിയ്‌ക്കുന്നു.

2006-07 വര്‍ഷത്തോടെ കേരളത്തിലെ മൊത്തം വാഹനങ്ങളുടെ എണ്ണം നാല്‌പത്‌ ലക്ഷം കവിഞ്ഞിട്ടുണ്ട്‌. ഒരു വര്‍ഷം മുമ്പ്‌ ഇത്‌ 35 ലക്ഷമായിരുന്നു. വാഹനങ്ങളുടെ എണ്ണത്തില്‍ ഇരുചക്ര വാഹനങ്ങളാണ്‌ (2,418,092 ) മുന്നില്‍ നില്‌ക്കുന്നത്‌ കാറുകള്‍-567,294, ഓട്ടോറിക്ഷ-138,916, ബസ്‌-138,916, ടാക്‌സി-127,873 എന്നിങ്ങനെയാണ്‌ മറ്റു വാഹനങ്ങളുടെ കണക്കുകള്‍.

വ്യവസായ തലസ്ഥാനമായ എറണാകുളത്താണ്‌ (669,509) ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ളത്‌. തൊട്ടു പിന്നില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരവുമുണ്ട്‌ (556,109). വയനാടും (48,331), ഇടുക്കിയുമാണ്‌ (62,270.) വാഹനങ്ങളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ നില്‌ക്കുന്ന ജില്ലകള്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X