കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ കൂടുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌ . 2006ല്‍ സ്‌ത്രീകള്‍ക്കെതിരെ നടന്ന 9,110 കുറ്റകൃത്യങ്ങളും കുട്ടികള്‍ക്കെതിരെ നടന്ന 553 കുറ്റകൃത്യങ്ങളുമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

2005ല്‍ രേഖപ്പെടുത്തിയ കേസുകളേക്കാള്‍ കൂടുതലാണ്‌ 2006ലുണ്ടായ കേസുകളുടെ എണ്ണം. ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന കുറ്റകതൃത്യങ്ങളുടെ എണ്ണം കൂടിയതാണെങ്കിലും ആത്മഹത്യകളുടെ നിരക്ക്‌ പൊതുവെ കുറഞ്ഞിരിക്കുകയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. 2005ല്‍ 9244 ആത്മഹത്യകളായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്‌തതെങ്കില്‍ ഇത്തവണ അത്‌ 9026ആയി കുറഞ്ഞിട്ടുണ്ട്‌.

1992മുതല്‍ 2006വരെ സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധനവാണുണ്ടായത്‌. 2005 ല്‍ 478 കേസുകളും 2006ല്‍ 601 കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തു. മാനഭംഗക്കേസുകള്‍ 2005ല്‍ 140 എണ്ണമായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതെങ്കില്‍ 2006ല്‍ ഇത്‌ 219ആയി വര്‍ധിച്ചു.

സ്‌ത്രീകളെ അപമാനിച്ച കേസുകള്‍ 2005ല്‍ 2,339 ആയിരുന്നത്‌ 2006 ആയപ്പോള്‍ 2543 ആയി ഉയര്‍ന്നു. 8.72 ശതമാനം വര്‍ധനയാണ്‌ ഇത്തരം കേസുകളിലുണ്ടായിരിക്കുന്നത്‌. 2005ല്‍ 21സ്‌ത്രീധനമരണകേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നതെങ്കില്‍ 2006ആയപ്പോള്‍ അത്‌ 25 എണ്ണമായി ഉയര്‍ന്നു.

ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന്‌ നടത്തുന്ന 3708 പീഡനങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 2005ലേതില്‍ നിന്നും 12.95ശതമാനം വര്‍ധനയാണ്‌ ഇത്തരം കേസുകളിലുണ്ടായത്‌. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2005ല്‍ 386 എണ്ണമായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. എന്നാല്‍ 2006ആയപ്പോള്‍ അത്‌ 553ആയി ഉയര്‍ന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X