വിഴിഞ്ഞം തുറമുഖത്തിന് 25 കോടി
വിഴിഞ്ഞം ആഴക്കടല്‍ അന്താരാഷ്‌ട്ര കെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ 'വിസല്‍' (വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ്) എന്ന സര്‍ക്കാര്‍ കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്. പോര്‍ട്ടിനാവശ്യമായ റെയില്‍-റോഡ് ബന്ധങ്ങള്‍, വെള്ളം, വൈദ്യുതി തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നത് ഈ കമ്പനിയായിരിക്കും. പദ്ധതിക്ക് 25.7 കോടി രൂപ വകയിരുത്തി.
പോര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള അന്തര്‍ദ്ദേശീയ ടെണ്ടറുകള്‍ വിളിച്ചിട്ടുണ്ട്. പോര്‍ട്ടിന്റെ നടത്തിപ്പിനായുള്ള കമ്പനിയിലും സര്‍ക്കാരിന് ഷെയറുണ്ടാകും.
ആലപ്പുഴയില്‍ മറീനയും കാര്‍ഗോ തുറമുഖവും സ്ഥാപിക്കും. പദ്ധതിരേഖ തയ്യാറാക്കുന്നതിനായി ആഗോളതലത്തില്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്.
ആലപ്പുഴ കടല്‍പ്പാലം പുനരുദ്ധരിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി.
അഴീക്കല്‍ തുറമുഖത്തിന്റെ നിര്‍മാണത്തിനായി 2.8 കോടിരൂപ.
തങ്കശേരിയിലെ കാര്‍ഗോ ബര്‍ത്തിനായി 1.10 കോടിരൂപ.
മഞ്ചേശ്വരത്തെ കേരള മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന് ഒരു കോടി രൂപ.
രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ സിവില്‍ ഏവിയേഷന്റെ ഹാംഗര്‍മാറ്റ് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ.
കൊച്ചിന്‍ മെട്രോ റെയില്‍ പദ്ധതിയുടെ പണി ആരംഭിക്കും.
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications