Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടകളല്ല: സുധാകരന്‍

ചെങ്ങന്നൂര്‍: മന്ത്രിമാരെന്നാല്‍ ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടകളാണെന്ന്‌ കരുതരുതെന്ന്‌ മന്ത്രി ജി സുധാകരന്‍. സിപിഐ നേതാവ്‌ സിഎന്‍ ചന്ദ്രന്റേത്‌ തകരപ്പാട്ട സംസ്‌കാരമാണെന്നും അദ്ദേഹം ആരോപിച്ചു.

തനിയ്‌ക്കെതിരെയുള്ള സിപിഐ നേതാവ്‌ സിഎന്‍ ചന്ദ്രന്റെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്ന മന്ത്രി. ഒരു ഓഫീസ്‌ സെക്രട്ടറിമാത്രമായ ഒരാള്‍ക്ക്‌ മന്ത്രിയ്‌ക്കെതിരെ പ്രസ്‌താവന ഇറക്കാന്‍ എന്തു ധൈര്യമാണുള്ളത്‌. മന്ത്രിമാരെന്നാല്‍ ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയാണെന്ന്‌ കരുതരുത്‌.

ഇടതുപക്ഷമാണെന്ന്‌ കരുതി എന്തും പറയാമെന്ന്‌ വിചാരിക്കരുത്‌. മന്ത്രിമാരുടെ പേരുപറഞ്ഞ്‌ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ല- അദ്ദേഹം പറഞ്ഞു.

2600 ബ്രാഞ്ച്‌ കമ്മറ്റികളുള്ള വലിയ പ്രസ്‌ഥാനമാണ്‌ സിപിഎം എന്ന്‌ ചന്ദ്രന്‍ ഓര്‍മ്മിക്കണം. ബോര്‍ഡിനെക്കുറിച്ച്‌ പറയാനുള്ള അവകാശം എനിയ്‌ക്കുണ്ട്‌. ഇതില്‍ മറ്റാരും കയറി അഭിപ്രായം പറയേണ്ടതില്ല. കൊള്ളയടിക്കുകയും അഴിമതി കാണിക്കുകയും ചെയ്യുന്നവരെ രക്ഷിക്കാന്‍ എത്രവലിയവന്‍ വിചാരിച്ചാലും ഈ ഭരണത്തിന്‍കീഴില്‍ നടക്കില്ല.

സിപിഎം മന്ത്രിമാരെക്കുറിച്ച്‌ പറയാന്‍ പാടില്ലാത്തതാണിപ്പോള്‍ സിപിഐയിലെ ചില നേതാക്കള്‍ പറഞ്ഞു നടക്കുന്നത്‌. സംസ്‌കാരശൂന്യരായ കമ്യൂണിസ്റ്റ്‌ വിരുദ്ധരാണിവര്‍. ദേവസ്വം ബോര്‍ഡ്‌ രാജിവച്ച്‌ പോകണമെന്ന്‌ തന്നെയാണ്‌ തന്റെ നിലപാട്‌. രാജിവയ്‌ക്കാന്‍ തയാറായില്ലെങ്കില്‍ ബാക്കിക്കാര്യം എല്‍ഡിഎഫ്‌ തീരുമാനിക്കും. അതല്ലെങ്കില്‍ തീരുമാനമെടുക്കാന്‍ കോടതിയുമുണ്ട്‌- മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+