സ്‌ത്രീപീഡനം; ഒന്നാം സ്ഥാനം ബംഗാളിന്
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത് പഞ്ചിമബംഗാളിലാണെന്ന് ക്രൈം റക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
സ്‌ത്രീകള്‍ക്കെതിരായ പീഡനങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രപ്രദേശും മൂന്നാം സ്ഥാനത്ത് കേരളവുമാണ്. 2006ല്‍ ഉണ്ടായ അക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
സ്‌ത്രീകള്‍ക്കെതിരെയുള്ള 77 അക്രമക്കേസുകളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ദേശീയ ശരാശരിയുടെ 33.3ശതമാനമാണിത്. ഇതില്‍ പതിനൊന്നെണ്ണവും നടന്നത് കൊല്‍ക്കത്ത നഗരത്തിലാണ്.
പെണ്‍വാണിഭത്തിനായി ശ്‌ത്രീകളെ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നതും പഞ്ചിമബംഗാളിലാണ്. 2006ല്‍ രാജ്യത്ത് ഇത്തരത്തിലുള്ള 123 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 114 കേസുകളും ബംഗാളിലാണ് നടന്നത്. ദേശീയ ശരാശരിയുടെ 66.7 ശതമാനമാണിത്.
ബംഗാളിലെ ഉള്‍നാടന്‍ പ്രദേശങ്ങളെക്കാള്‍ക്കൂടുതല്‍ കൊല്‍ക്കത്ത നഗരത്തില്‍ത്തന്നെയാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും നടക്കുന്നത്. സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഈ സാഹചര്യം കണക്കിലെടുത്ത് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക ചൂഷണങ്ങല്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൊണ്ടുവരണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകനായ പ്രദീപ് ചദോപാദ്യായ അഭിപ്രായപ്പെടുന്നത്. സ്‌ത്രീകളും പെണ്‍കുട്ടികളും ഇവിടെ ഒരിക്കലും സുരക്ഷിതരാകുന്നില്ല. പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്ന സ്‌ത്രീ ജീവിതകാലം മുഴുവന്‍ വിഷമിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്- അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications