ലൈംഗികപവാദം; ഗവര്‍ണര്‍ രാജി വെച്ചു
വാഷിംഗ്‌ടണ്‍: പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയംഗവും ന്യൂയോര്‍ക്ക് ഗവര്‍ണറുമായ എലിയറ്റ് സ്‌പിറ്റ്‌സര്‍ രാജി വെച്ചു.
സ്‌പിറ്റ്‌സറിനെതിരായ ലൈംഗികാരോപണം യുഎസ് രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ സാഹചര്യത്തിലാണ് രാജി. സ്‌പിറ്റസറുടെ രാജിയ്‌ക്കായി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും യുഎസിലെ മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.
ലഫ്‌റ്റനന്റ് ഗവര്‍ണര്‍ ഡേവിഡ് പാറ്റേഴ്‌സന്‍ ന്യൂയോര്‍ക്കിലെ പുതിയ ഗവര്‍ണറായി സ്ഥാനമേറ്റെടുത്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ ഗവര്‍ണറും അന്ധനായ ആദ്യ യുഎസ് ഗവര്‍ണറുമാണ് പാറ്റേഴസന്‍.
ഇതിനിടെ സ്‌പിറ്റ്‌സര്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തിയ അഭിസാരികയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 
ക്രിസ്റ്റീന്‍ എന്ന പേരിലറിയപ്പെടുന്ന ആഷ്‌ലി അലക്‌സാഡ്ര (22) എന്ന നക്ഷത്രവേശ്യയെയാണ് സ്‌പിറ്റസര്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തിയിരുന്നത്. ആഷ്‌ലിയുമായി സ്‌പിറ്റസര്‍ സംസാരിയ്‌ക്കുന്ന ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് സ്‌പിറ്റ്‌സര്‍ കുടുങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആഷ്‌ലിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.
പാട്ടുകാരിയാകുകയെന്ന ലക്ഷ്യത്തോടെ പതിനേഴാം വയസില്‍ വീടു വിട്ടിറങ്ങി ന്യൂയോര്‍ക്ക് നഗരത്തിലെത്തിപ്പെട്ട പെണ്‍കുട്ടിയായിരുന്നു ആഷ് ലി
പീന്നിട് നൈറ്റ് ക്ലബുകളിലെ പാട്ടുകാരിയായും നക്ഷത്രവേശ്യയായും ആഷ്‌ലി മാറുകയായിരുന്നെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications