Get Updates
Get notified of breaking news, exclusive insights, and must-see stories!

മതവികാരം ഇളക്കുന്നവരെ അടിച്ചമര്‍ത്തുക

ദില്ലി : മതവികാരത്തിന്റെ പേരു പറഞ്ഞ് സിനിമയും പുസ്തകവും പെയിന്റിംഗുകളും നിരോധിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങുന്നവര്‍ക്ക് സുപ്രിം കോടതിയുടെ ശക്തമായ വിമര്‍ശനം.

രാജ്യത്തെവിടെയും പോകാനും പണിയെടുക്കാനും സ്ഥിരതാമസമാക്കാനും ഓരോ പൗരനും അവകാശമുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി.

അടുത്ത കാലത്തായി സൂര്യനു താഴെയുളള എന്തിനെയും ചൂണ്ടിക്കാട്ടി ചില ജനവിഭാഗങ്ങള്‍ അക്രമാസക്തരായി തെരുവിലിറങ്ങുകയാണ്. പുസ്തകങ്ങളും സിനിമയും പെയിന്റിംഗും മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തേണ്ട അപകടകരമായ പ്രവണതകളാണിവ. നാം ഒറ്റ രാജ്യമാണെന്നും ജനങ്ങള്‍ പരസ്പരം ബഹുമാനം പുലര്‍ത്തണമെന്നും കൂടുതല്‍ സഹിഷ്ണുതയോടെ പെരുമാറണമെന്നും കോടതി ആവശ്യപ്പെട്ടു.

ഏതാനും സംസ്ഥാനങ്ങളുടെ കൂട്ടായ്മയല്ല ഭാരതം. നാം ഒറ്റ രാജ്യമാണ്. നമുക്ക് ഒരു ദേശീയതയാണുളളത്. ഇന്ത്യാക്കാരന്‍ എന്ന വികാരം. തൊഴിലെടുക്കാനും താമസമാക്കാനും രാജ്യത്തെവിടെയും സഞ്ചരിക്കാന്‍ ഒരിന്ത്യാക്കാരന് മൗലികാവകാശമുണ്ട്. മഹാരാഷ്ട്രയില്‍ ഈയിടെ നടന്ന അതിക്രമങ്ങളെ സൂചിപ്പിച്ച് സുപ്രിം കോടതി അസന്നിദ്ധമായി ചൂണ്ടിക്കാട്ടി.

രാജ്യത്തെ സസ്യഭുക്കുകളുടെയും ഹിന്ദു ഭാര്യയുടെയും വികാരത്തെ മാനിച്ച് ആഴ്ചയില്‍ ഏതാനും ദിവസം സസ്യ ഭക്ഷണം മാത്രം കഴിച്ചിരുന്ന അക്ബര്‍ ചക്രവര്‍ത്തി ഭരിച്ചിരുന്ന നാടാണ് ഭാരതമെന്ന കാര്യം മറക്കരുതെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+