കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിബ്‌റ്റ്‌ കലാപം; ചൈനയില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണം

  • By Staff
Google Oneindia Malayalam News

കാഠ്മണ്ഡു: ടിബറ്റിലെ ബുദ്ധ ഭിഷുക്കള്‍ നടത്തുന്ന കലാപത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെ ചൈനയില്‍ യൂട്യൂബ്‌ നിരോധിച്ചു.

കലാപം ആരംഭിച്ചയുടനെ വിദേശ പത്ര പ്രതിനിധികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ്‌ ഇപ്പോള്‍ യൂട്യൂബും നിരോധിച്ചിരിയ്‌ക്കുന്നത്‌. കൂടാതെ രാജ്യത്തെ വെബ്‌സൈറ്റുകളിലൂടെ ടിബറ്റന്‍ വാര്‍ത്തകള്‍ ലഭിയ്‌ക്കുന്നത്‌ തടയാനും ചൈന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ കര്‍ശന സെന്‍സര്‍ഷിപ്പാണ്‌ രാജ്യം നടപ്പാക്കിയിട്ടുള്ളത്‌.

ടിബറ്റിലെമ്പാടും ഇന്റര്‍നെറ്റ്‌ സേവനം തടഞ്ഞിരിയ്‌ക്കുകയാണെന്ന്‌ ടിബറ്റില്‍ നിന്നുള്ള പത്ര പ്രവര്‍ത്തകനായ ലുബൂം പറഞ്ഞു. കൂടാതെ മൊബൈല്‍, ലാന്‍ഡ്‌ ടെലിഫോണ്‍ എന്നിവയ്‌ക്കു മേലും കര്‍ശന നീരിക്ഷണം നടപ്പാക്കിയിട്ടുണ്ട്‌.

കലാപത്തില്‍ ഇതു വരെ പത്തോളം പേര്‍ കൊല്ല്‌പ്പെട്ടിട്ടുണ്ടെന്നാണ്‌ ചൈന പുറത്തു വിട്ടിട്ടുള്ളത്‌. എന്നാല്‍ 80 ഓളം പേര്‍ ഇവിടെ കൊല്ല്‌പ്പെട്ടിട്ടുണ്ടെന്ന്‌ ഇന്ത്യയില്‍ പ്രവാസ ജീവിതം നയിക്കുന്ന ദലൈലാമ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X