ഏറ്റുമുട്ടല്‍ വിദഗ്‌ദ്ധന്‍ രജ്‌ബീര്‍ സിങ്ങ് വെടിയേറ്റു മരിച്ചു
ദില്ലി: ദില്ലി പോലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സ്‌ക്വാഡിലെ ഏറ്റുമുട്ടല്‍ വിദഗ്‌ദ്ധന്‍ രജ്‌ബീര്‍ സിങ്ങ് വെടിയേറ്റു മരിച്ചു.
തിങ്കളാഴ്‌ച രാത്രി വിജയ് ഭരദ്വരാജ് എന്ന ഭൂമി കച്ചവടക്കാരനാണ് രജ്‌ബീറിനെ വെടി വെച്ചു കൊന്നതെന്ന് ദില്ലി പോലീസ് പറഞ്ഞു. ധനസംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലുള്ളതെന്ന് കരുതുന്നതായി ഗു്‌ഡ്‌ഗാവ് പോലീസ് കമ്മീഷണര്‍ മഹേന്ദ്രലാല്‍ അറിയിച്ചു.
ഭീകര പ്രവര്‍ത്തകര്‍ക്കും മയക്കു മരുന്ന് സംഘങ്ങള്‍ക്കുമെതിരെയുള്ള അമ്പതോളം ഏറ്റുമുട്ടലുകള്‍ക്ക് രജ്‌ബീര്‍ നേതൃത്വം നല്‌കിയിട്ടുണ്ട്. പാര്‍ലമെന്റ്, ചുവപ്പ് കോട്ട അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍രജ്‌ബീര്‍ നിയോഗിക്കപ്പെട്ടിരുന്നു.
എന്നാല്‍ അടുത്ത കാലത്തായി രജ്‌ബീറിന്റെ നേതൃത്വത്തില്‍ നടന്ന ഏറ്റുമുട്ടലുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രജ്‌ബീറിന്റെ താത്‌പര്യ പ്രകാരം സൃഷ്ടിയ്‌്‌ക്കുന്ന ഏറ്റുമുട്ടലുകളാണ് ചിലതെല്ലാമെന്നായിരുന്നു വിമര്‍ശനം.
കൂടാതെ മയക്കു മരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന ചില ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്ന്‌ത വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ദില്ലി പോലീസ് എസിപിയായിരുന്ന രജ്‌ബീറിനെ ദില്ലി സായുധ പോലീസിലേക്ക് തരം താഴ്‌്‌ത്തുകയും വിജിലന്‍സ് അന്വേഷണം നടത്തുകയും ചെയ്‌തു.
വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റം തെളിയിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് രജ്‌ബീര്‍ വീണ്ടും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയത്.












Click it and Unblock the Notifications