Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; എസ്‌എഫഐക്കാര്‍ കോളെജ്‌ ആക്രമിച്ചു

Sumi Surendranതിരുവല്ല: കോളെജ്‌ ഹോസ്‌റ്റലില്‍ നിന്നും ലാപ്‌ടോപ്‌ നഷ്ടപ്പെട്ടതില്‍ മനം നൊന്ത്‌ എംസിഎ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ കൈയിലെ ഞരമ്പു മുറിച്ച ശേഷം തൂങ്ങി മരിച്ചു.

തിരുവല്ല മാര്‍ അത്തനേഷ്യസ്‌ കോളെജ്‌ ഫോര്‍ അഡ്വാന്‍സ്‌ സ്‌റ്റഡീസ്‌ ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ഥിനിയും കൊല്ലം ചവറകുളങ്ങരഭാഗം സ്വദേശിയുമായ സുരേന്ദ്രന്റെ മകള്‍ സുമി(23) യാണ്‌ ആത്മഹത്യ ചെയ്‌തത്‌.

ലാപ്‌ടോപ്‌ നഷ്ടപ്പെട്ടതിനു പുറമെ കോളെജ് അധികൃതരുടെ ഭാഗത്തു നിന്നുള്ള മാനസികമായ പീഡനവുമാണ്‌ തന്നെ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

കോളെജ്‌ ഹോസ്‌റ്റലില്‍ നിന്നും ലാപ്‌ടോപ്‌ നഷ്ടപ്പെട്ടിട്ടും അധികൃതര്‍ കാര്യമായി അന്വേഷിച്ചില്ലെന്നും പുതിയ ലാപ്‌ടോപ്‌ വാങ്ങാന്‍ അധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്‌.

സുമിയുടെ ആത്മഹത്യയെത്തുടര്‍ന്ന്‌ കോളെജിലേക്ക്‌ പ്രതിഷേധ ജാഥയായെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളെജ്‌ അടിച്ചു തകര്‍ത്തു. വീട്ടിലെ കിടപ്പുമുറിയിലാണ്‌ സുമി ആത്മഹത്യ ചെയ്‌തത്‌.

ചൊവ്വാഴ്‌ച രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന്‌ അമ്മ അന്വേഷിച്ചു ചെന്നപ്പോഴാണ്‌ സുമി ആത്മഹത്യ ചെയ്‌തതായി കണ്ടത്‌. അച്ഛനമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കും സഹപാഠികള്‍ക്കുമായി സുമി നാല്‌ ആത്മഹത്യക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്‌. ആത്മഹത്യക്കുറിപ്പില്‍ രൂക്ഷമായാണ്‌ കോളെജ്‌ മാനേജ്‌മെന്റിനെ സുമി വിമര്‍ശിച്ചിട്ടുള്ളത്‌.

അവര്‍ക്ക്‌ പണം പണം എന്ന ചിന്ത മാത്രമേയുള്ളൂവെന്നും മറ്റുള്ളവരുടെ വിഷമതകള്‍ അവര്‍ക്കു വിഷയമല്ലെന്നും സുമിയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്‌. കുറിപ്പില്‍ കെളെജ്‌ പ്രിന്‍സിപ്പലിനെതിരെയും പരാമര്‍ശമുണ്ട്‌. വെളുത്ത ലോഹയ്‌ക്കുള്ളിലെ കറുത്ത മനസ്സുള്ളയാളെന്നാണ് സുമി പ്രിന്‍സിപ്പലിനെ വിമര്‍ശിച്ചിട്ടുള്ളത്. പ്രിന്‍സിപ്പലിനോട്‌ പറഞ്ഞേക്കണം. മരിയ്‌ക്കുവോളം എന്റെ ശാപം കൂടെയുണ്ടാകുമെന്ന്‌ ആത്മഹത്യക്കുറിപ്പിലുണ്ട്.

എന്നാല്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്ന്‌ കോളെജ്‌ പ്രിന്‍സിപ്പല്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ തിരുവല്ലയില്‍ അറിയിച്ചു. ഇതിനിടെ കോളെജ്‌ അക്രമിച്ച 14 എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+