കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരം കോടിക്ക് ഭരണാനുമതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : പുതിയ ധനകാര്യ വര്‍ഷത്തില്‍ ആയിരം കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

മാര്‍ച്ച് 31ന് മുമ്പ് കരാറുകാര്‍ പണം വാങ്ങിയില്ലെങ്കില്‍ കിട്ടാന്‍ കാലതാമസമെടുക്കുമെന്നും ധനമന്ത്രി മുന്നറിയിപ്പ് നല്‍കി. നാലു ഗഡു പണം ഇതുവരെ നല്‍കിയിട്ടുണ്ട്. ചെക്കുകള്‍ ഈ മാസം 31ന് മുമ്പ് തന്നെ ഹാജരാക്കി പണം കൈപ്പണം.

മുടങ്ങിക്കിടക്കുന്ന ഗ്രാമീണ - നഗര ശുദ്ധജല പദ്ധതികള്‍ പുനരാരംഭിക്കും. ശുദ്ധ ജലവിതരണം ലക്ഷ്യമിട്ട് 500 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. നബാര്‍ഡില്‍ നിന്നും 290 കോടി രൂപ ഈ പദ്ധതികള്‍ക്കായി ലഭ്യമാക്കും. പാലങ്ങള്‍ക്കും അപ്രോച്ച് റോഡുകള്‍ക്കുമായി 300 കോടി രൂപ നീക്കി വയ്ക്കും.

കേരളത്തില്‍ അനുമതി ലഭിച്ചിട്ടുള്ള റയില്‍വേ ഓവര്‍ബ്രിഡ്ജുകളില്‍ പണി മുടങ്ങിക്കിടക്കുന്നവ ഏറെയാണ്. 13 ഓവര്‍ ബ്രിഡ്ജുകളുടെ പണി പൂര്‍ത്തിയാക്കാന്‍ 107 കോടി വായ്പ എടുത്തിട്ടുണ്ട്. ടോള്‍ ഉപയോഗിച്ചാണ് ഈ വായ്പ തിരിച്ചടയ്ക്കേണ്ടതെങ്കിലും പിരിവ് നടക്കുന്നില്ല.

റയില്‍വേ മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തിയാക്കുന്നതിന് 252 കോടി നീക്കി വയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X