Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കില്‍ നിന്നും പിടിച്ചറിക്കി പീഡിപ്പിച്ചു

ദില്ലി: തലസ്ഥാന നഗരത്തിലെ തെരുവീഥികള്‍ അരക്ഷിത മേഖലയാണെന്ന്‌ തെളിയിച്ചു കൊണ്ട്‌ ഒരു പീഡനം കൂടി തിങ്കളാഴ്ച ദില്ലിയില്‍ അരങ്ങേറി.

സഹപ്രവര്‍ത്തകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കോള്‍ സെന്റര്‍ ജീവനക്കാരിയാണ്‌ പീഡനത്തിനിരയായത്‌. ആറു പേരാണ്‌ യുവതിയെ പീഡിപ്പിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.

തിങ്കളാഴ്‌ച പുലര്‍ച്ചെ പാര്‍ട്ടിയില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്ന ആറംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനെ മര്‍ദ്ദിയ്‌ക്കുകയുമായിരുന്നു.

ദില്ലി നോര്‍ത്ത്‌ വെസ്‌റ്റ്‌ ഡെപ്യൂട്ടി കമ്മീഷണറാണ്‌ എന്നു പറഞ്ഞാണ്‌ സംഘം ഇവരെ തടഞ്ഞു നിര്‍ത്തിയിരുന്നത്‌. യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം യുവതിയെ വാനില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു.

അരമണിക്കൂറോളം നഗരത്തില്‍ ചുറ്റിക്കറങ്ങിയ വാഹനത്തില്‍ വച്ചായിരുന്നു അക്രമികള്‍ യുവതിയെ പീഡിപ്പിച്ചത്‌. പീഡനത്തിനു ശേഷം യുവതിയെ അതെ സ്ഥലത്തു തന്നെ ഉപേക്ഷിയ്‌ക്കുകയായിരുന്നുവെന്ന്‌ ഷാലിമാര്‍ ബാഗ്‌ പോലീസ്‌ പറഞ്ഞു.

യുവതിയെ കയറ്റിക്കൊണ്ടു പോയ വാഹനത്തിന്റ നമ്പര്‍ വ്യാജമാണെന്ന്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+