കേതന്‍ പരേഖിന് ഒരു വര്‍ഷം കഠിനതടവ്
മുംബൈ: 1992ലെ ഓഹരി കുംഭകോണ കേസില്‍ ഓഹരിദല്ലാള്‍മാരായ കേതന്‍ പരേഖിനെയും ഹിതന്‍ ദലാലിനെയും ബോംബെ ഹൈക്കോടതി ഒരു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കേസിലെ മറ്റു രണ്ടു പ്രതികളെ ആറുമാസത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്.
47 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നതാണ് പരേഖിനും മറ്റുള്ളവര്‍ക്കുമെതിരായ കേസ്. കാനറാ ബാങ്കിന്റെ ഉപസ്ഥാപനമായ ബാഗ്ലൂരിലെ കാന്‍ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് (കാന്‍ഫിന) ഇതുമൂലം 47.7 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
കേന്‍ പരേഖും കാന്‍ഫിന ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് മാര്‍ച്ച് 14ന് കോടതി കണ്ടെത്തിയിരുന്നു. വെട്ടിപ്പിനായി ഇവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
1991 ഒക്ടോബറിലും 1992 ജനവരിയിലുമാണ് ഇടപാടുകള്‍ നടന്നത്. കാന്‍ഫിനയുടെ പണം മുംബൈയിലെ കാന്‍ബാങ്ക് മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ പണം കാന്‍ഫിനയുടെ അക്കൗണ്ടുകളിലേക്ക് തിരികെ നല്‍കുന്നതിനു പകരം കേതന്‍ പരേഖിന്റെയും മറ്റ് ഓഹരി ദല്ലാള്‍മാരുടെയും അക്കൗണ്ടുകളിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തത്.












Click it and Unblock the Notifications