Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്‌ലിന്‍ തിരുവഞ്ചൂരിനെ സിബിഐ ചോദ്യം ചെയ്‌തു

Thiruvanchoor Radhakrishnanതിരുവനന്തപുരം: എസ്‌എന്‍സി ലാവ്‌ലിന്‍ ഇടപാടില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിയ്‌ക്കുന്നതിന്റെ ഭാഗമായി സിബിഐ രണ്ടാം തവണയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നും നിന്നും തെളിവെടുത്തു.

കഴിഞ്ഞ ഒക്ടോബറിലും സിബിഐ സംഘം തിരുവഞ്ചൂരിനെ ചോദ്യം ചെയ്‌തിരുന്നു. ബുധനാഴ്‌ച രാവിലെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ ഫ്‌ളാറ്റിലെത്തിയാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌.

നിയമസഭയില്‍ എസ്‌എന്‍സി ലാവ്‌ലിന്‍ ഇടപാടിനെക്കുറിച്ച്‌ ആദ്യം ആരോപണം ഉന്നയിച്ചത്‌ തിരുവഞ്ചൂരായിരുന്നു.

വൈദ്യുതി ബോര്‍ഡിന്‌ നഷ്ടമുണ്ടാകുമെന്ന്‌ തിരുവഞ്ചൂര്‍ ചൂണ്ടിക്കാണിച്ച കണക്കും പിന്നീട്‌ പുറത്തു വന്ന സിഎജി റിപ്പോര്‍ട്ടിലെ കണക്കും ഏകദേശം തുല്യമായി വന്നതിനെക്കുറിച്ചുമുള്ള കാര്യങ്ങളായിരുന്നു സിബിഐ തിരുവഞ്ചൂരിനോട്‌ ചോദിച്ചത്‌.

ബോര്‍ഡിലെ ഉന്നതോദ്യഗസ്ഥര്‍ തന്നെ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലും താന്‍ പ്രത്യേകം നടത്തിയ അന്വേഷണത്തിലുമാണ്‌ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ താന്‍ നിയമസഭയില്‍ ആരോപണമുന്നയിച്ചതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ലാവ്‌ലിന്‍ ഇടപാട്‌ സംബന്ധിച്ച്‌ നിയമസഭയില്‍ ഉന്നയിക്കാന്‍ ഉപയോഗിച്ച രേഖകള്‍ തിരുവഞ്ചൂര്‍ സിബിഐ സംഘത്തിന്‌ കൈമാറിയിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+