മദ്യവില്‍പനയില്‍ ബിവറേജസ് കോര്‍പ്പറേഷന് റെക്കോര്‍ഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യോപയോഗത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളീയര്‍ കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്ക് അമ്പരപ്പിക്കുന്നതാണ്.
2007ല്‍ കേരളീയര്‍ 525.85കോടി രൂപയുടെ വിദ്യേശമദ്യമാണ് കുടിച്ചത്. അതായത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനയാണ് 2007ല്‍ രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം 3143.43കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം അത് 3669.14കോടിയായി ഉയര്‍ന്നു.
2007ല് 148ലക്ഷം കെയ്‌സ് വിദേശമദ്യമാണ് വിറ്റഴിഞ്ഞത് ഒരു കെയ്‌സില്‍ ഒന്‍പത് ലിറ്റര്‍ മദ്യമാണ് ഉണ്ടാവുക. വിറ്റഴിഞ്ഞ വിദേശമദ്യത്തിന്റെ അറുപത് ശതമാനം ഭാഗവും റമ്മാണ്. മുപ്പത് ശതമാനം ബ്രാന്‍ഡിയും വിറ്റഴിഞ്ഞു. വോഡ്‌ക, ജിന്‍, വൈന്‍ തുടങ്ങിയവയൊക്കെചേര്‍ന്ന് ബാക്കി യുള്ള പത്തുശതമാനം വരും.
ബിയറിന്റെ വില്‍പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 58.62ലക്ഷം കെയ്‌സ് ബിയറാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 50.05 ലക്ഷം കെയ്‌സ് ബിയറായിരുന്നു വിറ്റുപോയത്. ഈവര്‍ഷം പതിനേഴ് ശതമാനം വര്‍ധനവാണ് ബിയര്‍ വില്‍പ്പനയില്‍ ഉണ്ടായത്. ഒരു കെയ്‌സില്‍ 7.8 ലിറ്റര്‍ ബിയറാണുണ്ടാവുക.
സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്‍ 685 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 26ശതമാനം കൂടുതലാണിത്. ഇതെല്ലാം ഔദ്യോഗിക കണക്കുകളാണ്. അനധികൃതമായും മറ്റും എത്തുന്നതും വാറ്റുന്നതുമായ മദ്യത്തിന്റെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ ഇതിലും കൂടുതലായിരിക്കും മലയാളികളുടെ മദ്യോപയോഗത്തിന്റെ തോത്.
സംസ്ഥാന ഖജനാവിലേക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള വരുമാനം 2913.09 കോടി രൂപയായി ഉയര്‍ന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ ഇരുപത് ശതമാനം അധികമാണ്. മദ്യം ഒഴിച്ചുനിര്ത്തി കേരളീയര്ക്ക് ഒരാഘോഷവുമില്ലെന്ന അവസ്ഥയാണിപ്പോഴുള്ളത്. ക്രിസ്മസിനും ഓണത്തിനുമാണ് മദ്യവില്പ്പനയില് ഏറ്റവും വര്ധനയുണ്ടാകുന്നതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.
2007ലെ ക്രിസ്മസിന് മദ്യപാനം പാടില്ലെന്ന് ക്രൈസ്തവ പുരോഹിതര് ജനങ്ങള്ക്ക് നിര്ദ്ദേശം നല്കിയിരുന്നെങ്കിലും ഇതൊന്നും ആരും കണക്കിലെടുക്കിന്നില്ലെന്ന വിധത്തിലാണ് ക്രിസ്മസ് കാലത്ത് മദ്യവില്പന നടന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications