വീരപ്പന്റെ നിധി ശേഖരം തേടി....
സേലം : വെടിയേറ്റ് മരിച്ചിട്ട് വര്‍ഷം നാലു കഴിഞ്ഞെങ്കിലും വനം കൊളളക്കാരന്‍ വീരപ്പന്റെ സമ്പാദ്യത്തെക്കുറിച്ചുളള അന്വേഷണം ഇതുവരെ തീര്‍ന്നിട്ടില്ല. സത്യമംഗലം കാടുകളിലെവിടെയോ കോടിക്കണക്കിന് സമ്പാദ്യം ഉണ്ടെന്ന വിശ്വാസത്തിലാണ് ജനം.
ആയിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുളള സത്യമംഗലം കാട്ടില്‍ തദ്ദേശവാസികള്‍ നിധി തേടിയലയുകയാണ്. യൂണിഫോം ഊരിവെച്ച് പൊലീസുകാരുമുണ്ടത്രേ ഇവര്‍ക്കൊപ്പം. ആയുധങ്ങളുമായി കാട്ടില്‍ തിരച്ചില്‍ നടത്തുന്ന ഗ്രാമീണരുടെ ചിത്രം ചില പ്രാദേശിക പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിലെ കമാന്‍ഡോകള്‍ സാധാരണ വേഷത്തില്‍ നിധിയ്ക്കു പിന്നാലെ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് അധികാരികള്‍ പറയുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകളടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ തന്റെ ഭര്‍ത്താവ് വനത്തില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി വെളിപ്പെടുത്തിയത് തിരച്ചിലിന് ആക്കം കൂട്ടിയിട്ടുണ്ട്.
ചന്ദനം കൊളളയില്‍ നിന്നും നേടിയ കോടികള്‍ക്ക് പുറമെ, കന്നഡ നടന്‍ രാജ് കുമാറിനെ തട്ടിക്കൊണ്ടു പോയ വകയിലും വീരപ്പന്‍ കോടികള്‍ നേടിയെന്നാണ് കരുതപ്പെടുന്നത്. ഈ തുകയൊന്നും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
2004 ഒക്ടോബര്‍ 18നാണ് വീരപ്പന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കമാന്‍ഡോകളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications