ഐസ്ക്രീം കേസില്‍ വീണ്ടും തിരിച്ചടി

Subscribe to Oneindia Malayalam

ദില്ലി : മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്ക്രീം പാര്‍ലര്‍ കേസിലെ ഹൈക്കോടതിവിധി പുനര്‍വിചാരണ ചെയ്യണമെന്ന അന്വേഷി പ്രസിഡന്റ് കെ.അജിതയുടെ ആവശ്യം സുപ്രിംകോടതി നിരാകരിച്ചു.

കേസിലെ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് അജിത സുപ്രിം കോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കാനും സുപ്രിംകോടതി വിസമ്മതിച്ചു.

അജിതയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നാണ് ജസ്റ്റിസ് എന്‍ അഗര്‍വാള്‍, ജസ്റ്റിസ് ജി എസ് സിന്ധി എന്നിവരടങ്ങുന്ന ബഞ്ചിന്റെ വിധി.

സാക്ഷികള്‍ കൂറുമാറിയ സാഹചര്യം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനര്‍വിചാരണ ഹര്‍ജി പരിഗണനയിലുളളതിനാല്‍ ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

സുപ്രിംകോടതി വിധിയെ പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം ചെയ്തു. ഇനി എന്തു ചെയ്യാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Please Wait while comments are loading...