റോഡരികില്‍ ഇനി ബാറില്ല
ദില്ലി : റോഡ് സുരക്ഷിതത്വം കര്‍ശനമായി പാലിക്കാന്‍ ദേശീയ പാതകള്‍ക്കും സംസ്ഥാന ഹൈവേകള്‍ക്കും അരികില്‍ മദ്യശാലകള്‍ക്ക് ഇനി അനുമതി നല്‍കരുതെന്ന് റോഡ് സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം.
പ്രധാന റോഡുകള്‍ക്കരികില്‍ ഇപ്പോഴുളള മദ്യശാലകളുടെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യവും പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം. ബാറുകള്‍, ബിവറേജസ് മദ്യവില്‍പന ശാലകള്‍ എന്നിവയെല്ലാം ലൈസന്‍സ് റദ്ദാക്കേണ്ട പട്ടികയിലുണ്ട്.
അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് റോഡ് സുരക്ഷാ കൗണ്‍സില്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. നിയമം പിഴവില്ലാതെ നടപ്പാക്കിയാല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മൂവായിരത്തോളം വില്‍പന കേന്ദ്രങ്ങളും അഞ്ഞൂറോളം ബാറുകളും കേരളത്തില്‍ പൂട്ടേണ്ടി വരും.
ബിവറേജസ് വില്‍പന ശാലകള്‍ക്കു മുന്നിലെ വാഹനപാര്‍ക്കിംഗ് മൂലമുണ്ടാകുന്ന ഗതാഗത സ്തംഭനം, മദ്യശാലകളോട് ചേര്‍ന്ന അനധികൃത പാര്‍ക്കിംഗ്, മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന, അതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിവയൊക്കെ ഈ നിര്‍ദ്ദേശത്തിന് പിന്നിലുളള കാരണങ്ങളാണ്. മദ്യപന്മാര്‍ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും പൊലീസിന്റെ തലവേദനയാണ്.












Click it and Unblock the Notifications