പ്രയാണം സമാധാനപരം, പ്രതിഷേധവും
ദില്ലി : ഇന്ത്യയ്ക്ക് ആശ്വസിക്കാം, കുഴപ്പങ്ങളൊന്നുമില്ലാതെ ഒളിമ്പിക ദീപശിഖാ പ്രയാണം സമാധാനപരമായി അവസാനിച്ചതില്‍. രാജ്ഘട്ടില്‍ നിന്നും സമാന്തര പ്രതിഷേധ റാലി നടത്തി ടിബറ്റ് അനുകൂലികളും തങ്ങളുടെ രോഷവും പ്രതിഷേധവും രേഖപ്പെടുത്തി.
പതിനയ്യായിരത്തിലേറെ അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ നീട്ടിപ്പിടിച്ച തോക്കിന്‍ കുഴലുകള്‍ക്കിടയിലൂടെയാണ് ദീപശിഖ പ്രയാണം നടത്തിയത്. രാഷ്ട്രപതി ഭവനില്‍ നിന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി ദീപശിഖ ഏറ്റുവാങ്ങി.
കല്‍മാഡിയുടെ പക്കല്‍ നിന്നും മില്‍ഖാ സിംഗ് ദീപം ഏറ്റുവാങ്ങി. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ടിബറ്റ് അനുകൂലികള്‍ കടന്നു കയറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
അഞ്ജു ബോബി ജോര്‍ജ്, ഷൈനി വില്‍സണ്‍, എം ഡി വത്സമ്മ, കെ എം ബീനമോള്‍, വില്‍സണ്‍ ചെറിയാന്‍, റോബര്‍ട്ട് ബോബി ജോര്‍ജ്, പി ടി ഉഷ എന്നിവരും ദീപശിഖ ഏറ്റുവാങ്ങി കൈമാറാനെത്തിയിരുന്നു.
ഏറ്റവും അവസാന കണ്ണിയായ അമീര്‍ഖാന്‍ അഞ്ചരയോടെ ദീപം ഏറ്റുവാങ്ങി ഇന്ത്യാ ഗേറ്റിലെത്തിച്ചപ്പോള്‍ ദില്ലി ഭരണകൂടം ആശ്വാസത്തോടെ ശ്വാസം വിട്ടിരിക്കും.
ലോകമെങ്ങും ദീപശിഖാ പ്രയാണത്തിനു നേരെ ടിബറ്റ് അനുകൂലികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ സുരക്ഷ അതിശക്തമാക്കിയിരുന്നു. ദീപം കടന്നുപോയ മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ മൂന്നു നിരകളായി ആയുധമേന്തിയ സുരക്ഷാഭടന്മാരെ വിന്യസിച്ചിരുന്നു.
രാജ്ഘട്ടില്‍ നടന്ന സമാന്തര പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ടിബറ്റ് അനുകൂലികള്‍ പങ്കെടുത്തു. ടിബറ്റിനെ സ്വതന്ത്രമാക്കുക, ദലൈലാമ നീണാള്‍ വാഴട്ടെ, ചൈന തുലയട്ടെ, ഹൂ ജിന്റാവോയെ ചെരിപ്പുകൊണ്ടടിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രകടനം. ജന്ദര്‍മന്തറില്‍ പൊലീസുമായി ചെറിയ ഉന്തും തളളും ഉണ്ടായതൊഴിച്ചാല്‍ ഈ പ്രകടനവും സമാധാനപരമായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications