കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലിച്ച ദളിതനെ ഉയര്‍ന്നജാതിക്കാര്‍ മര്‍ദ്ദിച്ചു

  • By Staff
Google Oneindia Malayalam News

ഭോപ്പാല്‍: ഉയര്‍ന്നജാതിക്കാരുടെ മുന്നില്‍ നിന്നും പുകവലിച്ച ദളിതവിഭാഗക്കാരായ അച്ഛനെയും മകനെയും മര്‍ദ്ദിച്ച്‌ നാടുകടത്തി. മധ്യപ്രദേശിലെ ബിഹാരിപുര ഗ്രാമത്തിലെ ഹാല്‍കി ഭായ്‌ എന്ന സ്‌ത്രീയുടെ ഭര്‍ത്താവിനെയും മകനെയുമാണ്‌ മര്‍ദ്ദനത്തെത്തുടര്‍ന്ന്‌ കാണാതായത്‌.

ഗ്രാമത്തിലെ ഥാക്കൂര്‍ വിഭാഗക്കാരാണ്‌ ഹാല്‍കിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിയ്‌ക്കുകയും നാടുവിടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തതത്‌. ഥാക്കൂര്‍മാര്‍ ഒരിക്കലും തങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കാറില്ലെന്ന്‌ ഈ ദളിത സ്‌ത്രീ പറയുന്നു. വെള്ളം എടുക്കാന്‍ സമ്മതിക്കാത്ത ഥാക്കൂര്‍ മാര്‍ അവരുടെ വീടുകള്‍ക്ക്‌ മുന്നിലൂടെ നടക്കുമ്പോള്‍ ദളിതരോട്‌ ചെരുപ്പ്‌ അഴിച്ച്‌ തലയില്‍വച്ച്‌ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ഒരു ശവസംസ്‌കാരച്ചടങ്ങിനിടെയാമ്‌ ഹാല്‍കിയുടെ ഭര്‍ത്താവ്‌ ഥാക്കൂര്‍മാരുടെ അനുവാദം കൂടാതെ പുകവലിച്ചത്‌ ഇതിനെത്തുടര്‍ന്ന്‌ ഥാക്കൂര്‍മാര്‍ ചേര്‍ന്ന്‌ ഇയാളെ മര്‍ദ്ദിക്കുകകയായിരുന്നു. ശനിയാഴ്‌ച സംഭവം നടന്നതിനെത്തുടര്‍ന്ന്‌ ഇവിടത്തെ 15 ദളിത്‌ കുടുംബങ്ങളിലെ പുരുഷന്മാരെല്ലാം ചേര്‍ന്ന്‌ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഥാക്കൂര്‍മാര്‍ക്കെതിരെയുള്ള കേസ്‌ ഫയല്‍ ചെയ്യാന്‍ പൊലീസുകാര്‍ തയ്യാറായില്ല.

എന്നാല്‍ ജബല്‍പൂരിലെ എസ്‌പി മാര്‍ക്കണ്ഡ്‌ ദവാസ്‌കര്‍ ഇവരുടെ ആരോപണം നിഷേധിയ്‌ക്കുന്നു. പരാതി തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഥാക്കൂര്‍മാര്‍ ഗ്രാമത്തില്‍ നിന്നും പുറത്താക്കിയ രീതിയിലുള്ള സംഭവങ്ങള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എസ്‌പി പറയുന്നു.

ഇവിടത്തെ ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ദളിതരെ വോട്ടുബാങ്ക്‌ എന്ന നിലയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും ഇവരുടെ ജീവിതപ്രശ്‌നങ്ങള്‍ ഒരു കക്ഷികളും ശ്രദ്ധിക്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X