കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോ‍ട് സാധാരണനിലയിലേയ്ക്ക് , 144 പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

കാസര്‍കോ‍ട്: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാസര്‍കോട്‌ പൊലിസ്‌ സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിരുന്ന 144 കലക്ടര്‍ പിന്‍വലിച്ചു.

ഇതനുസരിച്ച്‌ പൊലിസ്‌ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും തടസമില്ല.

എന്നാല്‍ പൊലിസ്‌ ആക്ട്‌ 21,23 വകുപ്പുകള്‍ പ്രകാരമുള്ള നിരോധനാജ്ഞ തുടരും. നിരോധനാജ്ഞപ്രകാരം 5 ല്‍ അധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതോ ആയുധങ്ങള്‍ കൈവശം വെക്കുന്നതോ, പ്രകടനങ്ങളോ സമ്മേളനങ്ങളോ നടത്തുന്നതിനോ അനുവാദമുണ്ടായിരരിക്കുന്നതല്ല.

റവന്യൂമന്ത്രി കെപി രാജേന്ദ്രന്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. പൊലീസിന‍്റെയും ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെയും പരാജയമാണ് കാസര്‍കോട് സംഭവമെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തില്‍ കഴന്പില്ലെന്ന് മന്ത്രി പറഞ്ഞു.

ബി എം എസ്‌ നേതാവ് പി സുഹാസിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്‌ വെള്ളിയാഴ്ച സംഘപരിവാര്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനിടെ ഒരാള്‍ കുത്തേറ്റുമരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. നാലുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായാല്‍ വെടിവെയ്ക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊലീസീന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X