പെണ്‍വാണിഭം: യുവതികള്‍ റസ്‌ക്യൂ ഹോമില്‍നിന്നും രക്ഷപ്പെട്ടു
കണ്ണൂര്‍: പെണ്‍വാണിഭ കേസില്‍ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ സംഘത്തിലെ രണ്‌ടു സ്‌ത്രീകള്‍ റസ്‌ക്യൂ ഹോമില്‍ നിന്ന് രക്ഷപെട്ടു.
കണ്ണൂര്‍ ടൗണിലെ ഒരു ഹോട്ടലില്‍ നിന്ന് പോലീസ് പിടികൂടിയ സംഘത്തില്‍പ്പെട്ട ബാംഗളൂര്‍ സ്വദേശിനി കെ. റിയാന, പശ്ചിമബംഗാളിലെ ഛത്തീസ്‌ഫര്‍ഗാനയില്‍ നിന്നുള്ള പൂജ ബിശ്വാസ് എന്നിവരാണ് രക്ഷപെട്ടത്.
തലശേരി റസ്‌ക്യൂ ഹോമിലാണ് ഈ സ്‌ത്രീകളെ താമസിപ്പിച്ചിരുന്നത്. രാവിലെ ഒമ്പതുമണിയോടെ ഇവര്‍ ഇവിടെ നിന്ന് രക്ഷപെടുകയായിരുന്നു. പെണ്‍വാണിഭ കേസില്‍ സ്‌ത്രീകള്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലാത്തതിനാല്‍ പിടിയിലായ രണ്‌ടു സ്‌ത്രീകളേയും റസ്‌ക്യൂ ഹോമില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.
കണ്ണൂര്‍ ടൗണ്‍ സ.ഐ സിഐ ടി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്‌ചയാണ് അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്.
സ്‌ത്രീകള്‍ക്കൊപ്പം പെണ്‍വാണിഭ സംഘം നടത്തിപ്പുകാരനും നേരത്തെ ഒട്ടേറെ കേസുകളില്‍ പ്രതിയുമായിരുന്ന ആറളം മാന്തോട് കരിക്കോട്ടക്കരി സ്വദേശി പുത്തന്‍വീട്ടില്‍ എ.ജെ. ജോഷി (50), ഡ്രൈവറും സഹായിയുമായ കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശി നടപ്പള്ളി വീട്ടില്‍ പി.എ. ഖാലിദ് (32) എന്നിവരും പിടിയിലായിരുന്നു.
പുരുഷന്‍മാരെ റിമാന്‍ഡ് ചെയ്‌ത കോടതി യുവതികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications