കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുക്കളുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു

  • By Staff
Google Oneindia Malayalam News

കാട്ടാക്കട: എട്ടംഗ സംഘം രാത്രി വീടുകയറി ആക്രമിച്ച്‌ യുവാവിനെ വെട്ടിക്കൊന്നു. ഗുരുതരമായി വെട്ടേറ്റ അച്ഛനെയും സഹോദരനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.

പൂവച്ചല്‍ കുറക്കോണം കുഴിവിള വീട്ടില്‍ ജയകുമാര്‍ (39) ആണ്‌ കൊല്ലപ്പെട്ടത്‌. വ്യാഴാഴ്‌ച രാത്രി 11 മണിക്കാണ്‌ സംഭവം. കാറിലും ബൈക്കിലുമായി എത്തിയ എട്ടംഗ സംഘം വീട്‌ ചവിട്ടിത്തുറന്ന്‌ ഉറങ്ങിക്കിടന്നിരുന്ന ജയകുമാറിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച അച്ഛന്‍ സുന്ദരത്തിന്റെ (75) തോളില്‍ വെട്ടേറ്റു. സഹോദരന്‍ സജികുമാറിനെ (34) രണ്ടു കൈയും വെട്ടേറ്റ്‌ തൂങ്ങി.

ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുന്നിലിട്ടാണ്‌ അക്രമിസംഘം ജയകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്‌. അയല്‍വാസികള്‍ ഉണര്‍ന്നപ്പോഴേക്കും വീടിന്‌ പുറത്ത്‌ ബോംബെറിഞ്ഞ്‌ ഭീകരാവസ്ഥ സൃഷ്ടിച്ച്‌ സംഘം വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു. പ്ലമ്പിങ്‌ തൊഴിലാളിയായിരുന്നു ജയകുമാര്‍. ഭാര്യ: ഷീജ. മക്കള്‍: അശ്വതി (ഏഴ്‌), അശ്വിനി (മൂന്ന്‌). മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

വര്‍ഷങ്ങളായി അയല്‍ക്കാര്‍ തമ്മില്‍ തുടര്‍ന്നുവന്നിരുന്ന കുടുംബകലഹമാണ്‌ ജയകുമാറിന്റെ കൊലയില്‍ കലാശിച്ചത്‌. അഞ്ചിന്‌ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്‌ നടക്കാനിരിക്കെയാണ്‌ ജയകുമാറിനെ കൊലപ്പെടുത്തിയത്‌.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജയകുമാര്‍ അയല്‍വാസിയായിരുന്ന ലിജിയെന്ന പെണ്‍കുട്ടിയുമായി സ്‌നേഹത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ വിവാഹം നടന്നില്ല. 9 വര്‍ഷം മുമ്പ്‌ ജയകുമാറിന്റെ വിവാഹദിവസം ലിജി മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യ ചെയ്‌തു.

ഇതേത്തുടര്‍ന്ന്‌ ലിജിയുടെ ബന്ധുക്കള്‍ ജയകുമാറിനെ പ്രതിയാക്കി കേസ്‌ കൊടുത്തു. വര്‍ഷങ്ങള്‍ക്കുശേഷം ജയകുമാറിനെ കോടതി വെറുതെവിട്ടു. ഇതേത്തുടര്‍ന്ന്‌ ലിജിയുടെ സഹോദരങ്ങളും ജയകുമാറിന്റെ കുടുംബവുമായി നിരവധിതവണ വഴക്കും അടിപിടിയും ഉണ്ടാവുകയും പോലീസ്‌ കേസാവുകയും ചെയ്‌തിട്ടുണ്ട്‌.

പ്രതികളെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചതായും ഇവരെ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്നും കേസ്‌ അന്വേഷണച്ചുമതലയുള്ള കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ്‌ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X