വയനാട്ടിലെ 41,000 കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും
തിരുവനന്തപുരം: വയനാട്ടിലെ 41,000 കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
25,000 രൂപ വരെയുള്ള കടങ്ങളാണ് എഴുതി തള്ളുക. ഇതിനായി അമ്പതു കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
കാര്‍ഷിക കടാശ്വസ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് കടങ്ങള്‍ എഴുതി തള്ളാന്‍ തീരുമാനിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പ്രമാണിച്ച് ഒരു മാസം നീണ്ടു നില്‌ക്കുന്ന വികസന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‌കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്‌ഘാടനം ഉടന്‍ തന്നെ നിര്‍വഹിയ്‌ക്കും.
ആക്കുളത്ത് നിര്‍മ്മിയ്‌ക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ തറക്കല്ലിടല്‍, ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്‌ഘാടനം, കായംകുളം മത്സ്യ ബന്ധന തുറമുഖത്തിന്റെ ഉദ്‌ഘാടനം, കേരളത്തിലെ മുഴുവന്‍ സബ് രജിസ്‌ട്രാര്‍ ഓഫീസുകളുടെയും കമ്പ്യൂട്ടര്‍ വത്‌കരണം തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മ്മാണത്തിന്റെ ഉദ്‌ഘാടനം തുടങ്ങിയവയാണ് ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍.












Click it and Unblock the Notifications