സ്വാമി അമൃത ചൈതന്യയും സന്തോഷ് മാധവനും ഒരാള്‍ തന്നെയെന്ന്
തിരുവനന്തപുരം : വിവാദ പുരുഷന്‍ സന്തോഷ് മാധവന്‍ തന്നെയാണ് കൊച്ചിയിലെ സ്വാമി അമൃത ചൈതന്യയെന്ന് വെളിപ്പെടുത്തല്‍.
സ്വാമിക്കെതിരെ പരാതി നല്‍കിയ തിരുവനന്തപുരം സ്വദേശിനി സെറാഫിന്‍ എഡ്വിനാണ് ഇവര്‍ രണ്ടുപേരും ഒരാള്‍ തന്നെയെന്ന് തറപ്പിച്ച് പറയുന്നത്. ഹോട്ടല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി തന്നില്‍ നിന്നും സന്തോഷ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും സെറാഫിന്‍ ആരോപിച്ചു.
ഇന്റര്‍പോളിന് പരാതി നല്‍കിയതും അവര്‍ക്ക് സന്തോഷിന്റെ ചിത്രം നല്‍കിയതും താനാണെന്ന് സെറാഫിന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ജ്യോത്സ്യന്റെ വേഷത്തില്‍ ദുബായില്‍ കഴിയവെയാണ് സെറാഫിന്‍ സന്തോഷിനെ കാണാന്‍ പോയത്. പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്ന സംരംഭമാണെന്ന് പറഞ്ഞാണ് തന്നെ കുടുക്കിയത്. പണം കൈപ്പറ്റിയ സന്തോഷ് കേരളത്തിലേയ്ക്ക് കടന്നു. രേഖകള്‍ പിന്നീട് നല്‍കാമെന്നായിരുന്നു വാഗ്ദാനം.
തട്ടിപ്പു മനസിലാക്കിയ താന്‍ ഇന്റര്‍പോളിനെ സമീപിക്കുകയായിരുന്നുവെന്ന് സെറാഫിന്‍ പറയുന്നു. ഇന്റര്‍പോളില്‍ പരാതി നല്‍കിയതിനാല്‍ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സന്തോഷിനോടുളള ഭയവും ഒരു കാരണമാണ്. എന്നാല്‍ ഇനി എന്തുവന്നാലും പിന്നോട്ടില്ലെന്ന് സെറാഫിന്‍ പറയുന്നു.
ഇപ്പോള്‍ ദുബായിലാണ് സെറാഫിന്‍ ജോലി ചെയ്യുന്നത്. സന്തോഷിനെതിരെ പരാതി നല്‍കിയ ഇവരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി എന്ന് പത്രവാര്‍ത്തകളുണ്ടായിരുന്നു.
ജീവന്‍ നഷ്ടപ്പെടുത്തിയിട്ടായാലും സന്തോഷിന്റെ തട്ടിപ്പുകള്‍ താന്‍ പുറത്തു കൊണ്ടുവരുമെന്ന് സെറാഫിന്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications