ഒളികാമറ വച്ച് സ്‌ത്രീകളുടെ ചിത്രമെടുത്തയാളെ പിടികൂടി
റോം: ബാഗിനുള്ളില്‍ ക്യാമറ ഘടിപ്പിച്ച് സ്‌ത്രീകളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങളെടുത്തയാളെ ഇറ്റാലിയന്‍ പൊലീസ് അറസ്റ്റുചെയ്‌തു.
നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം അലഞ്ഞുതിരിയുന്നതിനിടയില്‍ വെനീസില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ആയിരത്തിലേറെ സ്‌ത്രീകളുടെ സ്വകാര്യഭാഗങ്ങള്‍ ഇയാള്‍ ഇത്തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തോളില്‍ കനമേറിയ ബാഗും തൂക്കി ഒരു യുവതിയെ പിന്തുടരുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ കണ്ണില്‍പ്പെട്ടത്. വളരെ മാന്യമായി വസ്‌ത്രം ധരിച്ചാണ് ഇയാള്‍ നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
യുവതിയെ പിന്തുടര്‍ന്ന ഇയാള്‍ അവര്‍ എന്തോ എടുക്കുന്നതിനായി കുനിഞ്ഞപ്പോള്‍ അവരുടെ പാവാടയ്‌ക്കുകീഴില്‍ ബാഗ് കൊണ്ടുവയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
പരിശോധനയില്‍ ബാഗില്‍ ക്യാമറ ഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇയാള്‍ എടുത്ത ഒട്ടേറെ ചിത്രങ്ങളും ഫിലിമുകളും ബാഗിനുള്ളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മൂന്നുവര്‍ഷത്തോളമായി ഇയാള്‍ ഈ രീതിയില്‍ ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയിട്ടെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ ഇന്നേവരെ ഇയാള്‍ പിടിക്കപ്പെട്ടിട്ടില്ല.
ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മുപ്പത്തിയെട്ടുകാരനായ ഇയാള്‍ ഒരു ബിസിനസുകാരനാണെന്നും വിവാഹിതനായ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നും പൊലീസ് പറഞ്ഞു.
പിടികൂടിയ ഇയാളെ പൊലീസ് വിട്ടയച്ചിട്ടുണ്ടെങ്കിലും ആളുകളുടെ സ്വകാര്യതയ്‌ക്ക് ഭംഗവരുത്തിയെന്ന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. രണ്ടുവര്‍ഷത്തെ തടവെങ്കിലും കിട്ടാവുന്ന കുറ്റമാണിത്.












Click it and Unblock the Notifications