മന്ത്രിപുത്രന്റെ വേളീസമയം നിശ്ചയിച്ചത് സ്വാമി?
കൊച്ചി : ആഭ്യന്തര മന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ വിവാഹത്തിന് സമയം നിശ്ചയിച്ചത് സന്തോഷ് മാധവനാണെന്ന് ബിജെപി.
എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് ഈ ആരോപണം ഉന്നയിച്ചത്. കളളസ്വാമിമാരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്ന സിപിഎം നേതാക്കളുടെ ഭാര്യമാരുടെ പേരുവിവരം ഉടന്‍ പാര്‍ട്ടി പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രില്‍ 13നാണ് കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജനായ അഖില ജി മേനോനെ വിവാഹം കഴിച്ചത്. തിരുവനന്തപുരം ശ്രീമൂലം ക്ലബില്‍ വെച്ചു നടന്ന വിവാഹവും തലേന്ന് നടന്ന പാര്‍ട്ടിയും ഇതിനകം വന്‍വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു.
കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും സ്വാമി അമൃത ചൈതന്യയെന്ന് അറിയപ്പെട്ട സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലും വിവാദമായിരുന്നു. ബിനീഷിനെതിരെ ആരോപണം ഉന്നയിച്ചതും ബിജെപിയായിരുന്നു.
തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ പിളളയ്ക്കെതിരെ ബിനീഷ് രണ്ടുകോടി രൂപയുടെ മാനനഷ്ടക്കേസിന് കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ഏപ്രില്‍ 12ന് ശ്രീമൂലം ക്ലബില്‍ വിവാഹ സല്‍ക്കാരമൊരുക്കിയത് ഐഎസ്ആര്‍ഓ ഭൂമി തട്ടിപ്പ് കേസില്‍ പെട്ട സേവി മനോ മാത്യുവാണെന്ന ആരോപണവും ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
സന്തോഷ് മാധവനുമായി ബന്ധപ്പെട്ട് കോടിയേരിയ്ക്കു കുടുംബത്തിനുമെതിരെ ആരോപണങ്ങളുയരുന്നത് പാര്‍ട്ടി നേതൃത്വം ഗൗരവത്തോടെ കാണുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications