കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നുമില്ലായ്‌മയില്‍ നിന്നും സന്തോഷ്‌ അമൃതചൈതന്യയായ കഥ

  • By Staff
Google Oneindia Malayalam News

Santhos Madhavan കൊച്ചി: ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും ആത്മീയത വില്‍പ്പനച്ചരക്കാക്കി കോടികളുടെ ഉടമയായ കഥ ചോദ്യം ചെയ്യലിനിടയില്‍ സന്തോഷ്‌ മാധവന്‍ പൊലീസുകാരോട്‌ വിശദീകരിച്ചു.

കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കൂട്ടിന്‌ പട്ടിണിയും ദാരിദ്ര്യവും മാത്രം. പത്താം ക്ലാസ്‌ വരെ വീട്ടില്‍ കഴിഞ്ഞശേഷം സന്തോഷ്‌ കൂടുതല്‍ മെച്ചപ്പെട്ട ജീവിതം തേടി ഇറങ്ങിപ്പുറപ്പെട്ടു.

കുറച്ചുനാള്‍ ജ്യോതിഷവും സംഖ്യാശാസ്‌ത്രവും അഭ്യസിച്ചു. ഇതിന്റെ ബലത്തില്‍ എറണാകുളത്തെ മരട്‌ തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. യഥാര്‍ത്ഥത്തില്‍ ഈ അവസരമാണ്‌ സന്തോഷിന്റെ ജീവിത്തില്‍ വഴിത്തിരവായത്‌.തനിയ്‌ക്കറിയാവുന്ന ജ്യോതിഷവും സംഖ്യാശാസ്‌ത്രവും പ്രയോഗിച്ച്‌ സന്തോഷ്‌ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ വിശ്വാസം നേടിയെടുത്തു.

അവസരത്തിനൊത്ത്‌ പെരുമാറാനുള്ള കഴിവും മോശമല്ലാത്ത രൂപഭാവങ്ങളും സന്തോഷിന്‌ പെട്ടന്ന്‌ ജനപ്രീതി നേടിക്കൊടുത്തു. ഇവിടെവച്ച്‌ പരിചയപ്പെട്ട ഒരു വിശ്വാസി വഴിയാണ്‌ സന്തോഷിന്‌ ആദ്യത്തെ വിദേശയാത്ര തരപ്പെട്ടത്‌. വിദേശത്തും ഈ Santhos Maehavan during puja വിദ്യകളൊക്കെ ഉപയോഗിച്ച്‌ ഒട്ടെറെ പരിചയക്കാരെ ഉണ്ടാക്കി.

ആത്മീയതയുടെ വില്‍പ്പന ലാഭമായപ്പോള്‍ ശാന്തിതീരം എന്ന ട്രസ്‌റ്റ്‌ തുടങ്ങി. ലക്ഷങ്ങള്‍ മുടക്കാന്‍ തയ്യാറുള്ള വിദേശ ഇന്ത്യക്കാരെ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ ട്രസ്റ്റിലെ അംഗളാക്കി. അംഗത്വത്തിനായി ഇവരില്‍ നിന്നും ഈടാക്കിയ പണം സന്തോഷ്‌ സ്വന്തം പേരിലാണ്‌ നിക്ഷേപിച്ചത്‌. ഈ നിക്ഷേപം ഇറക്കിയാണ് റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ ചുവടുറപ്പിച്ചത്‌.

ഇതില്‍ നിന്നും സന്തോഷ്‌ താമസിയാതെ ലാഭം കൊയ്‌തു. ജ്യോതിഷവും സംഖ്യാശാസ്‌ത്രവും പ്രയോഗിച്ച്‌ പരിചയമായതോടെ സ്വാമി അമൃത ചൈതന്യ എന്ന പേര്‌ സ്വീകരിച്ച്‌. ഈ പേരിലാണ്‌ ഇയാള്‍ സിനിമാക്കാരുടെയും ഉന്നതരുടെയും ഇടയില്‍ പ്രശസ്‌തനായത്‌. കൂട്ടിന്‌ മന്ത്ര തന്ത്രങ്ങളുള്ളതുകൊണ്ട്‌ ആര്‍ക്കും ഇയാളുടെ യഥാര്‍ത്ഥ വ്യക്തിത്വം പിടികിട്ടിയില്ല.

ഭാവിയറിയാനും ബിസിനസുകള്‍ തുടങ്ങാന്‍ ഉപദേശം തേടാനും തുടങ്ങി പലകാര്യങ്ങള്‍ക്കായി പലരും അമൃതചൈതന്യയെ Shanthitheeram Gust House തേടിയെത്തി. ബാങ്ക്‌ അക്കൗണ്ടുകളില്‍ പണം കുമിഞ്ഞ്‌ കൂടിയതോടെ സുരക്ഷ ഉറപ്പുവരുത്താനായി ഗുണ്ടാസംഘങ്ങളെ വളര്‍ത്താന്‍ തുടങ്ങി.

ഇതിനിടെ എറണാകുളത്ത്‌ പണിത ശാന്തിതീരം ഗസ്റ്റ്‌ ഹൗസും കടവന്ത്രയിലെ ഫ്ലാറ്റും മറയാക്കി നീലച്ചിത്ര നിര്‍മ്മാണരംഗത്തേയ്‌ക്കും സ്വാമി ചുവടുവച്ചു. ഇതിനിടെ ദൃഢമായി മാറിയ സിനിമാ ലോകത്തെ ബന്ധങ്ങള്‍ ഈ പണി കൂടുതല്‍ സൗകര്യമുള്ളതാക്കി മാറ്റാന്‍ സന്തോഷിനെ സഹായിച്ചു.

ദരിദ്ര കുടുംബങ്ങളില്‍ സാമ്പത്തിക സഹായങ്ങള്‍ വച്ചുനീട്ടി അവിടെയുള്ള പെണ്‍കുട്ടികളെ സന്തോഷ്‌ വലയിലാക്കി. ഇവരെ ലൈംഗികചൂഷണത്തിന്‌ വിധേയരാക്കുകയും ഒപ്പം നീലച്ചിത്രങ്ങള്‍ നിര്‍മ്മിയ്‌ക്കുകയും ചെയ്‌തു. പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആത്മീയതയുടെ മറയുണ്ടായിരുന്നതിനാലും ഉന്നതരായ സുഹൃത്തുകള്‍ കൂടെയുണ്ടായിരുന്നതിനാലും പിടിക്കപ്പെടില്ലെന്നായിരുന്നു താന്‍ കരുതിയതെന്നാണ്‌ സന്തോഷ്‌ പൊലീസിനോട്‌ പറഞ്ഞത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X