Get Updates
Get notified of breaking news, exclusive insights, and must-see stories!

കണിച്ചുകുളങ്ങര കൂട്ടക്കൊല ഒന്നാം പ്രതിയ്ക്ക് വധശിക്ഷ

ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസില്‍ ഒന്നാംപ്രതിയും ഹിമാലയ ഉടമകളുടെ വാടകക്കൊലയാളിയുമായ ലോറിഡ്രൈവര്‍ ഉണ്ണി(30)ക്ക്‌ വധശിക്ഷ. ഹിമാലയ എം.ഡി.മാരായ സജിത്തും ബിനീഷുമടക്കം അഞ്ചുപേര്‍ക്ക്‌ ജീവപര്യന്തം കഠിനതടവ്‌.

വധശിക്ഷ നടപ്പാക്കുന്നത്‌ ഹൈക്കോടതിയുടെ അനുമതിക്ക്‌ വിധേയമായി മാത്രമായിരിക്കണമെന്ന്‌ ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി ഡി. ശ്രീവല്ലഭന്‍ ശനിയാഴ്‌ച വിധിന്യായത്തില്‍ വ്യക്തമാക്കി. ഈ കേസില്‍ മറ്റ്‌ മൂന്നുപ്രതികള്‍ക്ക്‌ യഥാക്രമം ഒന്നും രണ്ടും മൂന്നും വര്‍ഷം വീതം കഠിനതടവും വിധിച്ചിട്ടുണ്ട്‌.

മുന്‍വൈരാഗ്യമില്ലാതിരുന്നയാളിനെ പണത്തിനുവേണ്ടി നിന്ദ്യവും പൈശാചികവും മൃഗീയവുമായ രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു ഒന്നാംപ്രതിയെന്ന്‌ ജഡ്‌ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

ഇയാളുടെ ചെയ്‌തി അത്യപൂര്‍വ്വമായ ഒന്നാണെന്നും സമൂഹത്തോടുള്ള ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു. പ്രത്യക്ഷ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും വെളിച്ചത്തില്‍ ഇയാള്‍ക്ക്‌ പരമാവധി ശിക്ഷ നല്‍കുകയാണെന്നും കോടതി പറഞ്ഞു.

വധശിക്ഷയ്‌ക്കു പുറമെ വിവിധ വകുപ്പുകള്‍ പ്രകാരം 19 വര്‍ഷം കഠിനതടവിനും 23,000 പിഴയടയ്‌ക്കാനുമാണ്‌ ഒന്നാംപ്രതിക്ക്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌. ഹിമാലയ എം.ഡി മാരായ സജിത്‌, ബിനീഷ്‌, ലോറി ക്ലീനര്‍ അജിത്‌, ഹിമാലയ ജീവനക്കാരന്‍ മൃഗം സാജു, മറ്റൊരു ജീവനക്കാരനായ ചീഫ്‌ എന്ന ഷിബി എന്നിവര്‍ക്കാണ്‌ ജീവപര്യന്തം കഠിനതടവ്‌.

വ്യവസായരംഗത്തെ പകപോക്കലിനും ജീവനക്കാരെയും വാടകക്കൊലയാളികളെയും ആയുധമാക്കിയ ഹിമാലയ എം.ഡി.മാരുടെ നടപടി പൈശാചികമാണെന്ന്‌ കോടതി വിലയിരുത്തി.

സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ ഇവര്‍ക്ക്‌ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനുപുറമെ സജിത്തിനും ബിനീഷിനും വിവിധ വകുപ്പുകള്‍ പ്രകാരം 19 വര്‍ഷം കഠിനതടവും 5,26,000 രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ അഞ്ചരവര്‍ഷം വെറും തടവും ശിക്ഷ വിധിച്ചിട്ടുണ്ട്‌.

ഇതേ കുറ്റങ്ങള്‍ ചെയ്‌തുവെന്ന്‌ കണ്ടെത്തിയ അജിത്‌, സാജു, ഷിബി എന്നിവര്‍ക്ക്‌ ജീവപര്യന്തം ശിക്ഷയ്‌ക്ക്‌ പുറമെ 19 വര്‍ഷം കഠിനതടവും 23,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 27 മാസം തടവും ശിക്ഷവിധിച്ചു. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും.

പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന്‌ മൂന്നുപേര്‍ക്ക്‌ കഠിനതടവ്‌ ശിക്ഷവിധിച്ചു. ശിക്ഷ ഇപ്രകാരം-അഞ്ചാംപ്രതി ഉണ്ണികൃഷ്‌ണന്‌ ഒരു വര്‍ഷം കഠിനതടവും 2000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 2 മാസം തടവും എട്ടാം പ്രതി ഗോകുലന്‌ രണ്ടുവര്‍ഷം കഠിനതടവും 5000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം തടവും. പന്ത്രണ്ടാം പ്രതി ഷിബിന്‍രാജിന്‌ 3 വര്‍ഷം തടവും 5000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 3 മാസം തടവും.

ശിക്ഷ മൂന്നു വര്‍ഷത്തിനു താഴെയായതിനാല്‍ ഇവര്‍ക്ക്‌ കോടതി പിന്നീട്‌ ജാമ്യം അനുവദിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റു കിടക്കുന്നവര്‍ക്കും കോടതി നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്‌.

ഇതനുസരിച്ച്‌ കൊല്ലപ്പെട്ട എവറസ്റ്റ്‌ ചിട്ടിക്കമ്പനി ഉടമ രമേശ്‌, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരുടെ ആശ്രിതര്‍ക്ക്‌ രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണം. ഗുരുതരമായി പരിക്കേറ്റ ലതയുടെ ഭര്‍തൃപിതാവ്‌ വിജയാധരന്‌ 50,000 രൂപയും രമേശിന്റെ സഹായി കുട്ടികൃഷ്‌ണന്‌ 25,000 രൂപയും നല്‍കണം.

വിചാരണസമയത്തും അന്വേഷണവേളയിലും പ്രതികള്‍ ജയിലില്‍ കിടന്ന കാലയളവ്‌ ശിക്ഷയില്‍ കുറച്ചുകൊടുക്കാനും വിധിയില്‍ നിര്‍ദേശമുണ്ട്‌. ശിക്ഷിക്കപ്പെട്ട പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക്‌ കൊണ്ടുപോയി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+