കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിമൂന്നുകാരനെ മൊട്ടയടിച്ച്‌ നഗ്നനാക്കി റോഡിലൂടെ നടത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: മോഷണക്കുറ്റം ചുമത്തി ദില്ലിയില്‍ പതിമൂന്നുകാരനെ നഗ്നനാക്കി മൊട്ടയടിച്ചു ചെരുപ്പുമാലയണിയിച്ച്‌ റോഡിലൂടെ നടത്തി. ദ്വാരക സെക്ടര്‍ ആറിലാണ്‌ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിയായ ആകാശിനെ(യഥാര്‍ത്ഥ പേരല്ല) നഗ്നനാക്കി നടത്തിയത്‌.

അവധിക്കാലമായതിനാല്‍ ആകാശ്‌ ഒരു സ്‌ത്രീ നടത്തുന്ന തയ്യല്‍ക്കടയില്‍ ജോലിയ്‌ക്കു നില്‍ക്കുകയായിരുന്നു. വെള്ളിയാഴ്‌ച തന്റെ കടയില്‍ നിന്നും പണം മോഷ്ടിച്ചുവെന്നാരോപിച്ച്‌ സ്‌ത്രീ ആകാശിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന്‌ ആകാശിന്റെ തലമൊട്ടയടിച്ച്‌, ഞാന്‍ കള്ളനാണെന്ന്‌ പിന്നില്‍ എഴുതിവച്ച്‌ തുണിയൂരി തെരുവിലൂടെ നടത്തിയ്‌ക്കുകയായിരുന്നു.

നാലു മണിക്കൂറൂളം സ്‌ത്രീ കുട്ടിയെ മര്‍ദ്ദിയ്‌ക്കുകയും പീഡിപ്പിയ്‌ക്കുകയും ചെയ്‌തു. കടയുടമയായ സ്‌ത്രീയുടെ നടപടിയില്‍ മനംനൊന്ത ആകാശ്‌ വീട്ടിലെത്തിയശേഷം തൂങ്ങിമരിയ്‌ക്കാന്‍ ശ്രമിച്ചതായി മാതാവ്‌ വെളിപ്പെടുത്തി.

കടയില്‍ ഉണ്ടായിരുന്ന മറ്റൊരാണ്‍കുട്ടിയാണ്‌ പണം മോഷ്‌ടിച്ചതെന്നാണ്‌ ആകാശിന്റെ കുട്ടിയുടെ അമ്മ ആരോപിക്കുന്നത്‌. പണം കാണാതായപ്പോള്‍ കടയുടമായ സ്‌ത്രീ കാര്യം അന്വേഷിച്ച്‌ അപ്പോള്‍ മറ്റേ കുട്ടി താന്‍ പണം ആകാശിന്റെ കയ്യില്‍ കൊടുത്തിട്ടുണ്ടായിരുന്നുവെന്ന്‌ പറയുകയായിരുന്നുവത്രേ.

ഇക്കാര്യം അറിഞ്ഞയുടനെ സത്യമെന്തെന്ന്‌ അന്വേഷിക്കാതെ സ്‌ത്രീ മര്‍ദ്ദനം തുടങ്ങുകയായിരുന്നുവെന്ന്‌ ആകാശും അമ്മയും പറയുന്നു. ആകാശിന്റെ കുടുംബം ദ്വാരക പൊലീസില്‍ പരാതി നല്‍കിയിയെങ്കിലും സംഭവം ഒത്തുതീര്‍പ്പാക്കാമെന്ന വ്യവസ്ഥയുണ്ടായതിനെത്തുടര്‍ന്ന്‌ അവര്‍ പിന്നീട്‌ പരാതി പിന്‍വലിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X