Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനക്ഷമമായി

ബാഗ്ലൂര്‍: വെള്ളിയാഴ്‌ച രാത്രി 9.45ന്‌ ജെറ്റ്‌ എയര്‍വേസിന്റെ മുംബൈ-ബാംഗ്ലൂര്‍ വിമാനം പറന്നിറങ്ങിയതോടെ ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ആഗോള വ്യോമയാന ഭൂപടത്തില്‍ ഇടം പിടിച്ചു.

ജെറ്റ്‌ എയര്‍വേസിന്റെ 9ഡബ്ല്യൂ 477 വിമാനം 9.45വി ഇറങ്ങുന്നതോടെ വിമാനത്താവളം ഔപചാരികമായി ഉത്‌ഘാടനം ചെയ്യപ്പെടുമെന്നാണ്‌ നേരത്തേ അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം എയര്‍ ഇന്ത്യ വിമാനത്തിനാണ്‌ ദേവനഹള്ളി വിമാനത്താവളത്തില്‍ ആദ്യം ഇറങ്ങാനായത്‌.

തിരഞ്ഞെടുപ്പ്‌ പ്രക്രിയകള്‍ നടക്കുന്നതിനാല്‍ വിമാനത്താവളത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ജൂണ്‍ അവസാനത്തോടെമാത്രമേ നടക്കുകയുള്ളു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനാരംഭത്തിന്‌ സാക്ഷിയാകാന്‍ യാത്രക്കാര്‍ക്കും ബന്ധുക്കള്‍ക്കും പുറമെ നൂറുകണക്കിനാളുകള്‍ ദേവനഹള്ളിയിലെത്തിയിരുന്നു.

ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‌ട്‌ ലിമിറ്റഡ്‌(ബിയാല്‍) സിഇഒ ആല്‍ബര്‍ട്ട്‌ ബ്രൂണ്ണര്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. വിശാലമായ വിമാനത്താവളത്തില്‍ ഒട്ടാകെ 300 വിമാനങ്ങള്‍ക്ക്‌ ഇറങ്ങുകയോ പറുന്നുയരുകയോ ചെയ്യാം. 170 വിമാനങ്ങളാണ്‌ തിങ്കളാഴ്‌ച ദേവനഹള്ളിയില്‍ എത്തും.

പുതിയ വിമാനത്താവളം പ്രവര്‍ത്തനക്ഷമമായതോടെ നിലവിലുള്ള എച്ച്‌എഎല്‍ വിമാനത്താവളം തല്‍ക്കാലത്തേയ്‌ക്ക്‌ അടച്ചു. വിമാത്താവളം അടയ്‌ക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളി. രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതായി അധികൃതര്‍ പ്രഖ്യാപിച്ച സ്ഥിതിയ്‌ക്ക പ്രശ്‌നത്തില്‍ ഇടപെടുന്നത്‌ ഉചിതമല്ലെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

1991ലാണ്‌ ബാംഗ്ലൂരില്‍ പുതിയൊരു അന്താരാഷ്ട്ര വിമാനത്താവളം വേണമെന്ന ആശയം ഉണ്ടായത്‌. 1999ല്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയും കര്‍ണാടക സംസ്ഥാന വ്യവസായ വികനസനകോര്‍പ്പറേഷനുമായി ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. 2000ല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാവുകയും സംസ്ഥാനസര്‍ക്കാറിന്റെ 24ശതമാനം ഓഹരികളോടെ വിദേശകമ്പനിയായ സീമെന്‍സ്‌, ഇന്ത്യന്‍ കമ്പനിയായ ലാന്‍സര്‍ ആന്റ്‌ ടൂബ്രോ തുടങ്ങിയവയുമായി ചേര്‍ന്ന്‌ ബാംഗ്ലൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്‌ അതോറിറ്റി രൂപവല്‍ക്കരിച്ചു.

തുടര്‍ന്ന്‌ ദ്രുതഗതിയില്‍ അടിസ്ഥാനസൗകര്യ വികസനം ആരംഭിച്ചു. നഗരത്തില്‍ നന്ന്‌ 40കിലോമീറ്റിര്‍ അകലെയുള്ള ദേവനഹള്ളിയിലേയ്‌ക്ക്‌ അത്യാധുനിക യാത്രാസൗകര്യമാണ്‌ സര്‍ക്കാര്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. നാഷണല്‍ ഹൈവേ-7ലേയ്‌ക്ക അന്താരാഷ്ട്ര സൗകര്യമുള്ള ട്രംപറ്റ്‌ റോഡ്‌ തയ്യാറായിക്കഴിഞ്ഞു. 120കോടി മുടക്കിയാണ്‌ ഈ റോഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. അതിന്റെ മുഴുവന്‍ ചെലവും ബിയാല്‍ വഹിച്ചു.

53ചെക്ക്‌ ഇന്‍ കൗണ്ടറുകളാണ്‌ പുതിയ വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്‌. ഇതിന്‌ പുറമെ കമ്പ്യൂട്ടര്‍ സഹായത്തോടെ യാത്രക്കാര്‍ക്ക്‌ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന 18കൗണ്ടറുകളുമുണ്ട്‌. അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ്‌ മാളുകളെ അനുസ്‌മരിപ്പിക്കുന്നവിധം വിശാലമായ കച്ചവടകേന്ദ്രങ്ങല്‍ പുതിയ വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. ഒട്ടുമിക്ക മികച്ച ബ്രാന്‍ഡുകളും ഇവിടെ ലഭ്യമാണ്‌.

വിമാനത്താവളത്തില്‍ രണ്ടുമണിക്കൂര്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ 40രൂപയാണ്‌ ഫീസ്‌. പരമാവധി പത്തുമിനിറ്റ്‌ സൗജന്യം അനുവദിയ്‌ക്കും. ക്രമേണ വര്‍ഷത്തില്‍ അഞ്ചുകോടി യാത്രക്കാര്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ വിമാനത്താവളം വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌.

വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്‌എഫ്‌ ഏറ്റെടുത്തുകഴിഞ്ഞു. പുതിയ വിമാനത്താവസം സൃഷ്ടിച്ചേക്കാവുന്ന യാത്രാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ നൂറോളം വോള്‍വോ ബസുകള്‍ ബിഎംടിസി പുറത്തിറക്കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+