സുധാകരന് രണ്ട് നാക്കെന്ന് വെളളാപ്പളളി
കോട്ടയം : ദേവസ്വം മന്ത്രി ജി സുധാകരന് രണ്ട് നാക്കുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
പാവപ്പെട്ടവരോട് അവരുടെ ഭാഷയില്‍ സംസാരിക്കുന്ന സുധാകരന്‍ സാഹിത്യകാരന്മാരോടും ബുദ്ധിജീവികളോടും അവരുടെ ഭാഷയിലും സംസാരിക്കുന്നു. ഉളളതു പറയുന്നതിനാല്‍ എല്ലാവര്‍ക്കും സുധാകരനെ ഇഷ്ടമാണെന്നും വെളളാപ്പളളി സര്‍ട്ടിഫിക്കറ്റ് നല്‍കി.
മാധ്യമങ്ങളെ കരുവാക്കി തന്നെ തകര്‍ക്കാന്‍ കരാറേറ്റെടുത്തവര്‍ ദില്ലിയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വെളളാപ്പളളി ആരോപിച്ചു. വെളളാപ്പളളിയും സ്വാമി അമൃത ചൈതന്യയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എല്ലാ സ്വാമിമാരെക്കുറിച്ചും അന്വേഷിക്കണം. ആത്മീയതയുടെ മറവില്‍ നടക്കുന്നതെന്തെന്ന് പുറത്തു കൊണ്ടുവരണം. സംന്യാസിമാരെല്ലാം കളളന്മാരല്ല. എന്നാല്‍ ചില കളളന്‍മാര്‍ സംന്യാസികളായിട്ടുണ്ട്. കാടടച്ച് വെടിവെയ്ക്കുന്നവര്‍ എല്ലാ ഹിന്ദു സ്വാമിമാരെയും കളളന്മാരാക്കുകയാണെന്ന് വെളളാപ്പളളി ആരോപിച്ചു.
വോട്ടുബാങ്കിനു വേണ്ടി ചിലര്‍ ലീഗിനെ അതിരുവിട്ട് പ്രീണിപ്പിക്കുകയാണ്. ലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്രു ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. ഇന്ന് സോണിയ പറയുന്നത് ലീഗിനൊരു വിഷമവും വരരുതെന്നാണ്. പാണക്കാട്ട് തങ്ങളുടെ വിഷമം തീര്‍ക്കാന്‍ വേണ്ടി മാത്രം കേന്ദ്രമന്ത്രി വയലാര്‍ രവി ദില്ലിയില്‍ നിന്നും മലപ്പുറത്തേയ്ക്ക് പറന്നു. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഇവര്‍ കാണിക്കുന്നതെന്ന് വെളളാപ്പളളി പരിഹസിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications