വൈദ്യശാസ്‌ത്രത്തിന് അത്ഭുതമായി ദുര്‍ഗ
സിഡ്‌നി: വൈദ്യശാസ്‌ത്രലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് വ്യാഴാഴ്‌ച ദുര്‍ഗയെന്ന പെണ്‍കുഞ്ഞ് പിറന്നുവീണത്. അവള്‍ വളര്‍ന്നത് അമ്മയുടെ ഗര്‍ഭപാത്രത്തിലായിരുന്നില്ലെന്നതാണ് അവളുടെ ജനനത്തെ ഒരു അത്ഭുതമാക്കി മാറ്റുന്നത്.
അമ്മയുടെ അണ്ഡാശയത്തിലാണ് ദുര്‍ഗ വളര്‍ന്നത്. വ്യാഴാഴ്‌ച ശസ്‌ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത് വരെ ദുര്‍ഗയുടെ മാതാപിതാക്കളോ ഡോക്ടര്‍മാരോ ഈ വിവരം അറിഞ്ഞില്ല.
നാല്‍പതിനായിത്തില്‍ ഒരാള്‍ക്ക് മാത്രമേ അണ്ഡാശയത്തില്‍ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ളു. ഇങ്ങനെ സംഭവിച്ചാല്‍ത്തന്നെ കുഞ്ഞ് ആരോഗ്യത്തോടെ പിറക്കാനുള്ള സാധ്യത ഒട്ടുമില്ല. എന്നാല്‍ ദുര്‍ഹ ആരോഗ്യവതിയാണ്. അതിനാല്‍ത്തന്നെ ദുര്‍ഗയുടെ ജനനം ലോകത്തെ ഇത്തരത്തിലുള്ള ആദ്യ സംഭവമാണെന്നും വൈദ്യശാസ്‌ത്രലോകത്തെ അത്ഭുതമാണെന്നും വിലയിരുത്തപ്പെടുന്നു.
ഗര്‍ഭാശയത്തിന് വെളിയില്‍ അണ്ഡാശയത്തിലോ അണ്ഡവാഹിനിക്കുഴലിലോ ഗര്‍ഭധാരണം ഉണ്ടായാല്‍ അത് വേണ്ടെന്ന് വയ്‌ക്കാനാണ് ഡോക്ടര്‍മാര്‍ പൊതുവേ ഉപദേശിക്കാറുള്ളത്. കാരണം ഗര്‍ഭപാത്രത്തിന് പുറത്ത് കുഞ്ഞുവളരുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നതുതന്നെ.
ഇങ്ങനെ ഗര്‍ഭമുണ്ടായാല്‍ അണ്ഡാശയത്തിനോ അണ്ഡവാഹിനിക്കുഴിലിനോ വിള്ളലുണ്ടാവാനും രക്തസ്രാവമുണ്ടാവാനും സാധ്യതയുണ്ട്. എന്നാല്‍ ദുര്‍ഗയുടെ അമ്മ മീര തങ്കരാജയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല. മുപ്പത്തിനാല് വയസ്സുള്ള മീര ഗര്‍ഭിണിയായിരുന്നപ്പോള്‍ സ്‌കാനിംഗൊന്നും നടത്തിയിരുന്നില്ല.
എന്നാല്‍ പ്രസവത്തിന് തൊട്ടുമുമ്പ് സ്‌കാനിംഗ് നടത്തിയപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെക്കൂടാതെ വയറ്റില്‍ ഒരു വളര്‍ച്ചകൂടിയുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. വളര്‍ച്ചയെന്ന് തോന്നിയത് ഗര്‍ഭപാത്രം തന്നെയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്.
കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കനുസരിച്ച് മീരയുടെ അണ്ഡാശയം വികസിച്ച് പൊട്ടാറായിരുന്നു. വളരെ നേര്‍ത്തുപോയ അണ്ഡാശയ സ്‌തരത്തിലൂടെ കുട്ടിയുടെ തലമുടിയും അവയവങ്ങളും വ്യക്തമായി കാണാമായിരുന്നുവെന്ന് മീരയെ ശുശ്രൂഷിച്ച ആന്‍ഡ്രൂ മില്ലര്‍ പറഞ്ഞു. ആസ്‌ത്രേലിയയിലെ ഡാര്‍വിന്‍ ആശുപത്രിയില് പിറന്ന ദുര്‍ഗ്ഗയ്ക്ക് 2.8കിലോഗ്രാം തൂക്കമുണ്ട്.


Click it and Unblock the Notifications