പെട്രോളിയം ഉത്‌പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു
ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും പാചക വാതത്തിനും വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.
പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും പാചക വാതകത്തിന് സിലിണ്ടറൊന്നിന് 50 രൂപയുമാണ് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
അതെ സമയം മണ്ണെണ്ണ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ക്രൂഡോയിലിന് ഏര്‍പ്പെടുത്തിയിരുന്ന തീരുവ നീക്കം ചെയ്യുകയും പെട്രോള്‍ തീരുവ 2.5 ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര മന്ത്രി മുരളി ദേവ്റയാണ് വില വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രി സഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് പെട്രോളിയം ഉത്‌പന്നങ്ങളുടെ വില വര്‍ദ്ധിപ്പിയ്‌ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.
പാചക വാതക വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സബ്‌സിഡി നിരക്കില്‍ നല്‌കുന്ന എല്‍പിജി സിലിണ്ടറിന്റെ എണ്ണം വര്‍ഷത്തില്‍ എട്ടായി ചുരുക്കാനാണ് കേന്ദ്ര തീരുമാനം. ഇതനുസരിച്ച് കൂടുതല്‍ സിലിണ്ടര്‍ ആവശ്യമുള്ളവര്‍ കൂടുതല്‍ വില നല്‌കേണ്ടതായി വരും.
പെട്രോളിയം ഉത്‌പന്നങ്ങളുടെ വില വര്‍ദ്ധപ്പിയ്‌ക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിയ്ക്കുന്നതിനായി പ്രധാനമന്ത്രി ബുധനാഴ്ച രാത്രി എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications