Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമിനി ദിവ്യാ ജോഷിയെ അറസ്‌റ്റുചെയ്‌തു

തൃശൂര്‍: വഞ്ചനക്കേസില്‍ അന്വേഷണം നേരിടുന്ന യുവസ്വാമിനിയായ ദിവ്യ ജോഷിയെ(26) പൊലീസ്‌ അറസ്റ്റുചെയ്‌തു. രണ്ടാഴ്‌ചയായി വെസ്റ്റ്‌ഫോര്‍ട്‌ ഹൈടെക്‌ ആശുപത്രിയില്‍ ചികിത്സയിലാരുന്ന ഇവരെ പുതുക്കാട്‌ പൊലീസാണ്‌ ബുധനാഴ്ച അറസ്റ്റു ചെയ്‌തത്‌.

രോഗം ഭേദമാകായിട്ടില്ലെന്ന പരാതിയെത്തുടര്‍ന്ന്‌ മജിസ്‌ട്രേട്ടിന്റെ അനുമതിയോടെ ഇവരെ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി. പൂജയ്‌ക്കെന്ന പേരില്‍ പണംവാങ്ങി കബളിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌.

ആറാട്ടുപുഴ മുളങ്‌ രുദ്രത്ത്‌ വിഷുമായ ദിവ്യാ ജോഷി രോഗം ഭേദപ്പെടുത്താമെന്ന്‌ പറഞ്ഞ്‌ 44800 രൂപ വാങ്ങിയതായി നെടുപുഴ സ്വദേശിനി പുതുക്കോട്‌ പൊലീസില്‍ രണ്ടാഴ്‌ച മുമ്പാണ്‌ പരാതി നല്‍കിയത്‌. ഇക്കാര്യമറിഞ്ഞ ദിവ്യ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

കടുത്ത ന്യൂമോണിയയാണെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ പൊലീസ്‌ അറസ്റ്റ്‌ നീട്ടിവയ്‌ക്കുകയായിരുന്നു. ആശുപത്രിയിലെത്തി ചോദ്യം ചെയ്യാന്‍ പൊലീസ്‌ ശ്രമിച്ചിരുന്നെങ്കിലും ബോധരഹിതയായതിനാല്‍ അതിനും സാധിച്ചില്ല. സര്‍ക്കാര്‍ ഡോക്ടറെക്കൊണ്ട്‌ പരിശോധിപ്പിക്കാന്‍ എസ്‌പി എം.പി ദിനേശ്‌ നീക്കം തുടങ്ങിയതോടെ ദിവ്യയെ ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുകയായിരുന്നു.

ഡിസ്‌ചാര്‍ജ്‌ വിവരമറിഞ്ഞ്‌ വൈകീട്ട്‌ പുതുക്കാട്‌ സിഐ സി.ആര്‍ സേവ്യര്‍, എസ്‌ഐ പി.ആര്‍ ബിജോയ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം ആശുപത്രിയിലെത്തി അറസ്റ്റ്‌ രേഖപ്പെടുത്തി. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യാത്ത വിധം അവശനിലയിലാണെന്ന്‌ കൂടെയുള്ളവര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ കോടതിയിലേയ്‌ക്ക്‌ കൊണ്ടുപോകാതെ ഇവരെ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയിലേക്ക്‌ അയയ്‌ക്കുകയായിരുന്നു.

മജിസ്‌ട്രേട്ട്‌ വ്യാഴാഴ്‌ച ആശുപത്രിയിലെത്തി ദിവ്യയുടെ മൊഴിയെടുക്കും. മെയ്‌ 22ന്‌ വീട്ടിലും ആശ്രമത്തിലും റെയ്‌‌ഡ്‌ നടത്തിയ പൊലീസ്‌ ഇവരുടെ ഭര്‍ത്താവ്‌ ജോഷിയെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാള്‍ക്ക്‌ പിന്നീട്‌ കോടതി ജാമ്യം നിഷേധിച്ചു.

വിഷ്‌ണുമായയാണെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ പൂജയും പ്രവചനവും തുടങ്ങിയ ദിവ്യ രണ്ടുവര്‍ഷം മുമ്പാണ്‌ ഭര്‍ത്താവുമൊത്ത് ആശ്രമം തുടങ്ങിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+