കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാകൃത ആദിവാസി വിഭാഗത്തെ കണ്ടെത്തി

  • By Super Admin
Google Oneindia Malayalam News

Aerial photographs of an isolated community of indigenous people in the Amazon basin
പെറു: ലോകത്തിലെ ഏറ്റവും വലിയ വനപ്രദേശമായ ആമസോണ്‍ വനാന്തരത്തില്‍ ആരാലും അറിയപ്പെടാതെ കഴിഞ്ഞിരുന്ന ആദിവാസി വിഭാഗത്തെ കണ്ടെത്തി. ഒരാഴ്‌ച മുമ്പ്‌ ആമസോണ്‍ കാടിന്‌ മുകളിലൂടെ ബ്രസീലിലെ നരവംശ ഗവേഷകര്‍ നടത്തിയ വ്യോമ നിരീക്ഷണത്തിലാണ്‌ ബ്രസീലിന്റെയും പെറുവിന്റെയും അതിര്‍ത്തി പ്രദേശത്ത്‌ വസിയ്‌ക്കുന്ന അപൂര്‍വ വിഭാഗത്തത്തെ കണ്ടെത്തിയത്‌.

ഗവേഷകര്‍ വിമാനത്തില്‍ നിന്നെടുത്ത ഇവരുടെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്‌. വിമാനത്തിനു നേരെ ചുവന്ന നിറം ശരീരത്തില്‍ പൂശിയ അമ്പേന്തുന്ന ആദിവാസികളുടെ ചിത്രമാണ്‌ വാര്‍ത്തയോടനുബന്ധിച്ച്‌ ലോകമെങ്ങും പ്രചരിയ്‌ക്കുന്നത്‌.

ഇതിനിടെ ബ്രസീല്‍-പെറു അതിര്‍ത്തിയില്‍ കണ്ടെത്തിയ ആദിവാസികളെക്കുറിച്ച്‌ കൂടുതല്‍ പഠനം നടത്താന്‍ പ്രത്യേക സംഘത്തെ അയക്കാന്‍ പെറു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. സോഷ്യോളജിസ്‌റ്റുകളും നരവംശ ശാസ്‌ത്രജ്ഞരും അടങ്ങുന്ന എട്ടംഗ സംഘത്തെയാണ്‌ സര്‍ക്കാര്‍ നിയോഗിച്ചിരിയ്‌ക്കുന്നത്‌.

English summary
Aerial photographs of an isolated community of indigenous people in the Amazon basin, near the border shared by Brazil and Peru, were released this week to show that they exist but may be endangered by illegal logging.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X