ഇന്ധന വില വര്‍ധനവ്: തീവണ്ടിക്കൂലി കൂട്ടില്ല
ദില്ലി: ഇന്ധന വില വര്‍ദ്ധനയുടെ അടിസ്ഥാനത്തില്‍ യാത്രാക്കൂലിയോ ചരക്കു കൂലിയോ വര്‍ദ്ധിപ്പിയ്‌ക്കാനില്ലെന്ന് റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് അറിയിച്ചു.
ഇന്ധന വില വര്‍ധനവ് ഉണ്ടായതു മൂലം ഉപഭോക്താക്കളുടെ മേല്‍ അധിക സാമ്പത്തിക ഭാരം കെട്ടിവെയ്‌ക്കാനാവില്ല. നിലവില്‍ 227 കോടി ഡീസലാണ് റെയില്‍വെ പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. ഡീസല്‍ നിരക്കിലുണ്ടായ മൂന്ന് രൂപ വര്‍ധനവ് ഇന്ത്യന്‍ റെയില്‍വെയ്‌ക്ക് പ്രതിവര്‍ഷം 681 കോടി രൂപയുടെ അധികഭാരമുണ്ടാകും.
പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിയ്‌ക്കുന്നതിലൂടെ അധികഭാരം മറികടക്കാന്‍ കഴിയുമെന്ന് റെയില്‍മന്ത്രി വ്യക്തമാക്കി. അവശ്യ സാധനങ്ങളുടെ വില നിയന്ത്രണത്തിനായി ഭക്ഷ്യ സാധനങ്ങള്‍, സിമന്റ്, രാസവളങ്ങള്‍ തുടങ്ങിയവയുടെ നീക്കത്തിനായി നിലവിലെ ചരക്ക് ഗതാഗത നിരക്കില്‍ നല്‌കിയിരുന്ന 30 ശതമാനം ഇളവ് 60 ശതമാനമായി വര്‍ധിപ്പിയ്‌ക്കും.
റെയില്‍ നിരക്കുകള്‍ വെട്ടിക്കുറച്ചതിലൂടെ കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിയ്‌ക്കാനും ഇതുവഴി കൂടുതല്‍ വരുമാനം ലഭിച്ചുവെന്നും റെയില്‍മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications