വെള്ളത്തെ ചൊല്ലി തര്‍ക്കം: ദളിത് സ്‌ത്രീയെ ചുട്ടു കൊന്നു
ഭോപാല്‍: പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ ദളിത് സ്‌ത്രീയെ തീ വെച്ചു കൊന്നു.
ഹാര്‍ദ ജില്ലയിലെ കാംറ്റഡ ഗ്രാമത്തിലായിരുന്നു സംഭവം. പ്രേമബായി (55) എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ആകെയുള്ള പൈപ്പില്‍ നിന്ന് ആരാദ്യം വെള്ളമെടുക്കുന്നതിനെ ചൊല്ലി അയല്‍ക്കാരുമാണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴി തെളിച്ചത്.
അയല്‍ക്കാരും മറ്റ് ഗ്രാമവാസികളും വീട്ടിലെത്തി മണ്ണെണ്ണയൊഴിച്ച് തന്റ അമ്മയെ ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നുവെന്ന് പ്രേമാഭായിയുടെ മകള്‍ പൂര്‍ണിമ പറഞ്ഞു.
മുമ്പും വെള്ളത്തെച്ചൊല്ലി അയല്‍വാസികളും പ്രേമാഭായിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു.












Click it and Unblock the Notifications