മത്സ്യ ചികിത്സ തേടിയെത്തിയവരുടെ എണ്ണത്തില്‍ ഇടിവ്
ഹൈദ്രാബാദ്: ആസ്‌തമയ്‌ക്കും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും മത്സ്യ ചികിത്സ തേടി ആയിരങ്ങള്‍ ഹൈദ്രാബാദിലെത്തി.
എല്ലാ വര്‍ഷവും ജൂണ്‍ ഏഴ്, എട്ട് തിയതികളിലാണ് ഇവിടെ ചികിത്സ നല്‌കുന്നത്. ഇന്ത്യയ്‌ക്കകത്തും പുറത്തു നിന്നും ചികിത്സ തേടി രോഗികളെത്തിയിരുന്നു.
എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഇവിടെ ചികിത്സ തേടിയെത്തിയവരില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. മത്സ്യ ചികിത്സയ്‌ക്കെതിരെ ജന വിജ്ഞാന വേദിക എന്ന സംഘടനയുട നേതൃത്വത്തില്‍ പ്രചാരണം നടത്തുന്നുണ്ട്.
മത്സ്യചികിത്സ തട്ടിപ്പാണെന്നാണ് ഇവരുടെ വാദം. തങ്ങളുട പ്രചാരണ ഫലമായി ചികിത്സയ്‌ക്കായി എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
ആസ്‌തമ ചികത്സയ്‌ക്ക് രഹസ്യ മരുന്ന് കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ബാത്തിനി ഗൗഡ കുടുംബം കഴിഞ്ഞ 160 വര്‍ഷങ്ങളായി മത്സ്യ ചികിത്സ നടത്തുന്നുണ്ട്.
പ്രത്യേകയിനം മത്സ്യത്തിന്റെ വായില്‍ മഞ്ഞ നിറത്തിലുള്ള മരുന്ന് വച്ചതിനു ശേഷം വിഴുങ്ങുകയാണ് പ്രധാന ചികിത്സ.
സ്വന്തം നാടായ ദൂഡ്‌ബോവ്‌ലിയില്‍ നിന്നും 1998ലാണ് ബാത്തിനി കുടുംബം ഹൈദ്രാബാദിലെത്തിയത്. ചികിത്സാ സൗകര്യമൊരുക്കാന്‍ ഇവര്‍ക്ക് നഗരത്തില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമി നല്‌കിയിരുന്നു.












Click it and Unblock the Notifications