കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ പരസ്യ രംഗത്ത് ഗൂഗിള്‍-യാഹൂ ധാരണ

  • By Staff
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തുകയായിരുന്ന യാഹൂവിന്‌ മുന്നില്‍ രക്ഷകനായി ആജന്മ ശത്രുവായ ഗൂഗിളിന്റെ അവതാരം.

ഗൂഗിളിന്റെ വിശ്വ പ്രസിദ്ധമായ സെര്‍ച്ച്‌ എഞ്ചിന്‍ പരസ്യ സാങ്കേതിക വിദ്യ ഇനി മുതല്‍ യാഹൂവിനും ഉപയോഗിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ ധാരണയിലെത്തി.

ഗൂഗിള്‍ പരസ്യ സാങ്കേതിക വിദ്യ കരഗതമാകുന്നതോടെ കൂടുതല്‍ പ്രാധാന്യമുള്ള പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ നല്‌കുന്നതിന്‌ യാഹൂവിന്‌ കഴിയും. കൂടാതെ പ്രസാധകര്‍ക്കും പരസ്യ ദാതാക്കള്‍ക്കും ഓണ്‍ലൈന്‍ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക സഹായം ലഭ്യമാക്കാനും യാഹൂവിന്‌ സാധിയ്‌ക്കും.

കാനഡ, യുഎസ്‌ യാഹൂവിന്റെ സെര്‍ച്ച്‌ ഫലങ്ങള്‍ക്കൊപ്പം ഗൂഗിളിന്റെ പരസ്യങ്ങളും ലഭ്യമാക്കാനാണ്‌ കമ്പനികള്‍ തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്‌.

യാഹൂവിനെ ഏറ്റെടുക്കാനുള്ള മൈക്രോസോഫ്‌റ്റ്‌ ശ്രമങ്ങള്‍ക്ക്‌ അന്ത്യമായ സാഹചര്യത്തിലാണ്‌ ഗൂഗിളുമായി തങ്ങള്‍ കരാറിലെത്തിയതെന്ന്‌ യാഹൂ അധികൃതര്‍ വ്യക്തമാക്കി.

യാഹൂവിന്റെ സെര്‍ച്ച്‌ എഞ്ചിന്‍ മാത്രം ഏറ്റെടുക്കാനായിരുന്നു മൈക്രോസോഫ്‌റ്റിന്റെ പദ്ധതി. ഇതിനായി ആദ്യം മൈക്രോസോഫ്‌റ്റ്‌ 4460 കോടി ഡോളര്‍ വാഗ്‌ദാനം ചെയ്‌തത്‌. എന്നാല്‍ തുക കുറവാണെന്ന്‌ ചൂണ്ടിക്കാട്ടി യാഹൂ ഇത്‌ നിരസിച്ചു.

ഗൂഗിളുമായുള്ള പുതിയ കരാറിലൂടെ യാഹൂവിന്‌ പ്രതിവര്‍ഷം 80 കോടി ഡോളര്‍ അധിക വരുമാനം ലഭിയ്‌ക്കുമെന്നാണ്‌ പ്രതീക്ഷ.

അതെ സമയം ഓണ്‍ലൈന്‍ രംഗത്തെ ഈ ഭീമന്‍മാരുടെ കൈകോര്‍ക്കല്‍ തലവേദന സൃഷ്ടിച്ചിട്ടുള്ളത്‌ മൈക്രോസോഫ്‌റ്റിനാണ്‌. ഇവരുടെ ഒത്തു ചേരലിലൂടെ ഇന്റര്‍നെറ്റ്‌ പരസ്യങ്ങളുടെ 90 ശതമാനവും ഇവരുടെ കുത്തയാകുമെന്നാണ്‌ മൈക്രോസോഫ്‌റ്റിന്റെ പ്രവചനം.

ബന്ധപ്പെട്ട വാര്‍ത്തകള്‍





!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X