കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോടിനെ ഭീഷണിപ്പെടുത്തിയയാളെ അറസ്റ്റുചെയ്‌തു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: സുകുമാര്‍ അഴീക്കോടിനെ വധിക്കുമെന്ന്‌ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തയാളെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

അഴീക്കോട്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട സ്വദേശി പ്രഭാകരന്‍ നായരെ(48)യാണ്‌ അറസ്റ്റുചെയ്‌തത്‌. തൃശൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടു.

ആധാരമെഴുത്തുകാരനായ ഇയാളെ ഈരാറ്റുപേട്ടയില്‍ നിന്നുമാണ്‌ ഒല്ലൂര്‍ എസ്‌ഐആര്‍ ശിവശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം അറസ്റ്റുചെയ്‌തത്‌. വധഭീഷണി, പ്രശസ്‌തരെ അസഭ്യവാക്കുകള്‍കൊണ്ട്‌ അപമാനിക്കല്‍, സ്വന്തം മതവിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ഇയാള്‍ക്കെതിരെ ചാര്‍ജ്‌ ചെയ്‌തിരിക്കുന്നത്‌.

ഒരാഴ്‌ച മുമ്പ്‌ നടന്ന ഒരു ചടങ്ങില്‍ അഴീക്കോട്‌ നടത്തിയ പ്രഭാഷണത്തില്‍ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ദുരൂഹ സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ്‌ പ്രഭാകരന്‍ നായരെ പ്രകോപിപ്പിച്ചത്‌.

ഈരാറ്റുപേട്ടയിലെ ബൂത്തില്‍ നിന്നും വന്ന ഫോണ്‍ കോളിനെ പിന്തുടര്‍ന്നാണ്‌ പൊലീസ്‌ ഇയാളെ കണ്ടുപിടിച്ചത്‌. പലതവണ ഇയാള്‍ ഫോണിലൂടെ അഴീക്കോടിനെ അസഭ്യം പറയുകയും കത്തുകളയയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതില്‍ പലതിലും അസഭ്യമാണ്‌ എഴുതിയിട്ടുള്ളത്‌.

അമൃതാനന്ദമയി ശിഷ്യരെന്ന സൂചനയുള്ള കത്തുകളില്‍ ചിലത്‌ മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ നെടുമ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്‌ അയച്ചിരിക്കുന്നത്‌. പല കത്തുകളും സമാനസ്വഭാവമുള്ളതും ഒരേ കയ്യക്ഷരത്തിലുള്ളതുമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ഇതിന്‌ പുറമെ അഴീക്കോടിന്റെ സഹായിയും ഡ്രൈവറുമായ സുരേഷിന്റെ മൊബൈല്‍ ഫോണിലേയ്‌ക്കും വധഭീഷണി വന്നിരുന്നു. സംഭവത്തെക്കുറിച്ചറിഞ്ഞ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണ്‌ന്‍ അന്വേഷണത്തിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X