അമൃതാനന്ദമയിയുടെ സ്വത്തിനെക്കുറിച്ച്‌ അന്വേഷിക്കണം: അഴീക്കോട്‌

Subscribe to Oneindia Malayalam

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ സ്വത്ത്‌ വിവരം അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന്‌ സുകുമാര്‍ അഴീക്കോട്‌.

പാവം സ്‌ത്രീയായ അമൃതാനന്ദമയിയെ പലരും ഉപകരണമാക്കുകയാണെന്നും അഴീക്കോട്‌ പറഞ്ഞു. അവര്‍ക്ക്‌ ഇത്രയധികം സ്വത്ത്‌ ലഭിച്ചത്‌ എങ്ങനെയെന്ന്‌ അന്വേഷിക്കണം. ശനിയാഴ്ച കൊല്ലത്തു നടന്ന പുസ്തക പ്രകാശനച്ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമൃതാനന്ദമയി വിലയാളാണെന്ന്‌ പ്രചരിപ്പിച്ച്‌ അമേരിക്കയിലും മറ്റും കൊണ്ടുപോയി പ്രസംഗിക്കുന്നു. വലിയയാളാണെന്ന്‌ പറഞ്ഞ്‌ പലരും അവരെ ഉപയോഗിക്കുകയാണ്‌. വിദേശ പണം വരുന്ന വഴികളെല്ലാം ദുരൂഹമാണ്. അതിനാല്‍ അത് അന്വേഷണ വിധേയമാക്കണം.

എന്‍റെ സ്വത്ത് വിവരം അന്വേഷിക്കണമെന്നതാണ് പുതിയ ആവശ്യം. ഇത് ഇന്‍കം ടാക്സുകാരുടെ കയ്യിലുണ്ട്. എല്ലാവര്‍ഷവും കൃത്യമായി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തിയാണ് ഞാന്‍- അഴീക്കോട് പറഞ്ഞു- അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത്‌ അന്ധിവിശ്വാസം വര്‍ധിച്ചുവരികയാണ്‌. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആളുകള്‍ കുട്ടിച്ചാത്തന്‍, ഗുരുവായൂരപ്പന്‍, സെന്റ്‌ ആന്റണി തുടങ്ങിയ ദൈവങ്ങളുടെ പുറകെ പോവുകയാണ്‌.

ചാനലുകളില്‍ ഇത്തരം കാര്യങ്ങളാണ്‌ നിറയുന്നത്‌. ജനങ്ങളില്‍ യുക്തിചിന്തയും ശാസ്‌ത്രീയ ബോധവും വളര്‍ത്തേണ്ടത്‌ ഭരണകൂടത്തിന്റെ കടമാണെന്ന്‌ ഭരണഘടനയില്‍ എഴുതിവച്ച നാട്ടിലാണ്‌ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്‌- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ബന്ധപ്പെട്ട വാര്‍ത്തകള്‍

Please Wait while comments are loading...